കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം എം.കോം മൂന്ന്, നാല് സെമസ്റ്റര്‍ റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ മെയ് 30-ന് ആരംഭിക്കും. 
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി സുവോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 23 വരെ അപേക്ഷിക്കാം.
 
സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് അക്കാദമി പരിഗണനയില്‍: വൈസ് ചാന്‍സലര്‍ 
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഉപരിപഠന, തൊഴില്‍ സാധ്യതകളെക്കുറിച്ച് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ്  ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ് അധ്യക്ഷനായി. സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എം.വി.സക്കറിയ ക്ലാസ് നയിച്ചു.