കാലിക്കറ്റ് സര്‍വകലാശാല പി.ജി.ഡിപ്ലോമ ഇന്‍ ട്രാന്‍സലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്റ്റീസ് ഇന്‍ ഹിന്ദി  പരീക്ഷ മാര്‍ച്ച് 26 ന് തുടങ്ങും. 
 കാലിക്കറ്റ് സര്‍വകലാശാലാ നാലാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി,  മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി പരീക്ഷ ഏപ്രില്‍ നാലിനാരംഭിക്കും. വിശദമായ ടൈംടേബ്ള്‍ വെബ്‌സൈറ്റില്‍.
 
പുനര്‍മൂല്യനിര്‍ണ്ണയ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ മാര്‍ച്ചില്‍ ഫലം പ്രസിദ്ധീകരിച്ച നാലാം സെമസ്റ്റര്‍ ബി.എസ്.സി, ബി.സി.എ സി.യു.സി.ബി.സി.എസ്.എസ് റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാം.പ്രിന്റൗട്ട് ചെലാന്‍ സഹിതം ഏപ്രില്‍ പത്തിനകം ലഭിക്കണം.
 
പുനര്‍മൂല്യനിര്‍ണ്ണയഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ റഗുലര്‍ / ഈവനിംഗ് പരീക്ഷാപുനര്‍മൂല്യനിര്‍ണ്ണയഫലം വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല 2017 ഏപ്രിലില്‍ നടത്തിയ വിദൂര വിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ സി.സി.എസ്.എസ് സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പുനര്‍മൂല്യനിര്‍ണ്ണയഫലം വെബ്‌സൈറ്റില്‍.
 
എം.ബി.എ പ്രവേശനം    
കാലിക്കറ്റ് സര്‍വകലാശാലയുടെ  കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിലും സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍-ത്യശ്ശൂര്‍, ജോണ്‍ മത്തായി സെന്റര്‍-ത്യശ്ശൂര്‍, പാലക്കാട് എന്നീ സെന്ററുകളിലും അഫിലിയേറ്റഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയുട്ടുകളിലും എം.ബി.എ പ്രവേശനത്തിന് കാറ്റ് / സിമാറ്റ് / കെ.മാറ്റ് പരീക്ഷകള്‍ പാസായവര്‍ക്ക്  മാര്‍ച്ച് 31 വരെ സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍ - 04942407363. കാറ്റ് / സിമാറ്റ് / കെ.മാറ്റ് സ്‌കോറും, ജനറല്‍ വിഭാഗത്തിന് 500 രൂപ,  പട്ടിക ജാതി & പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 167 രൂപ ചെലാനും സഹിതം അപേക്ഷിക്കണം. കാറ്റ് / സിമാറ്റ് / കെ.മാറ്റ് പരീക്ഷയ്ക്ക് 15%, 10%,7.5% സ്‌കോര്‍ (യഥാക്രമം ജനറല്‍ വിഭാഗം, മറ്റു പിന്നോക്ക വിഭാഗം, പട്ടിക ജാതി & പട്ടിക വര്‍ഗ്ഗം) നേടിയിരിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ചലാന്‍ രശീതി (എസ്.സി / എസ്.ടി വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കണം.) എന്നിവ സഹിതം മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്‌മെന്റ്, കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ്, കാലിക്കറ്റ് സര്‍വകലാശാല പി.ഒ. 673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 നവംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക് / പാര്‍ട് ടൈം ബി.ടെക് സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് 09 സ്‌കീം പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. ചെലാന്‍ സഹിതം പ്രിന്റൗട്ട് ഏപ്രില്‍ അഞ്ചിനകം ലഭിക്കണം.
 
പ്രോജക്റ്റ് സമര്‍പ്പണം: തിയ്യതി മാറ്റി
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റുകള്‍ സമര്‍പ്പിക്കേണ്ട തിയ്യതി മാറ്റി. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.
 
വിദൂര വിദ്യാഭ്യാസം ബിരുദ പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.കോം / ബി.ബി.എ / ബി.എം.എം.സി / ബി.എ അഫ്‌സലുല്‍ ഉലമ സി.സി.എസ്.എസ് 2012, 2013 പ്രവേശനം സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് സൂപ്പര്‍ഫൈന്‍ സഹിതം മാര്‍ച്ച് 26 വരെ അപേക്ഷിക്കാം.
 
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം വഴി യു.എ.ഇ, കുവൈറ്റ്, ഹൈദ്രബാദ്, ബംഗലൂരു, മുംബൈ, ചെന്നൈ കേന്ദ്രങ്ങളിലെ നാലാം സെമസ്റ്റര്‍ ബി.എ, ബി.കോം, ബി.ബി.എ സി.യു.സി.ബി.സി.എസ്.എസ് സപ്ലിമെന്ററി പരീക്ഷയ്ക്ക് മാര്‍ച്ച് 19 മുതല്‍ പിഴ കൂടാതെ മാര്‍ച്ച് 28 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ മൂന്ന് വരെയും അപേക്ഷിക്കാം. സര്‍വകലാശാലാ കാമ്പസാണ് പരീക്ഷാ കേന്ദ്രം.
 
മനസ്സും യന്ത്രങ്ങളും: ഇന്‍സൈറ്റ് 2കെ 18 ഓപ്പണ്‍ ഫോറം 
കാലിക്കറ്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പും, കമ്പ്യൂട്ടര്‍ സയന്‍സ്-ഐ.ടി പഠനകേന്ദ്രങ്ങളും സംയുക്തമായി സംഘടിപ്പിച്ച 'ഇന്‍സൈറ്റ് 2കെ18' ടെക്‌നിക്കല്‍ കലോത്സവത്തിന്റെ ഭാഗമായി മനസ്സും യന്ത്രങ്ങളും എന്ന വിഷയത്തില്‍ ഓപ്പണ്‍ഫോറം സംഘടിപ്പിച്ചു. വൈസ്ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ടി.ഡി.രാമകൃഷ്ണന്‍, ഡോ.അച്യുത് ശങ്കര്‍ എസ്. നായര്‍, സി.എസ്.മീനാക്ഷി,  ഡോ.ടി.ടി.സുനില്‍, ഡോ.കെ.എം.അനില്‍, ദാമോദര്‍ പ്രസാദ്, ഡോ.ടി.വി.മധു തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.വി.എല്‍ ലജീഷ് മോഡറേറ്ററായിരുന്നു.
 
ബോട്ടണി പൂര്‍വ്വ വിദ്യാര്‍ത്ഥി സുവര്‍ണ്ണജൂബിലി സംഗമം നടത്തി
കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബോട്ടണി പഠന വകുപ്പിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം സംഘടിപ്പിച്ചു.കെ.എഫ്.ആര്‍.ഐ മുന്‍ ഡയരക്റ്റര്‍ ഡോ.കെ.വി.ശങ്കരന്‍, സി.ഡബ്ലിയു.ആര്‍.ഡി.എം. മുന്‍ ശാസ്ത്രജ്ഞന്‍ ഡോ.നാരായണന്‍ ഉണ്ണി, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞന്‍  ഡോ.പി.വി.മധുസൂദനന്‍, ഡോ.കെ.പവിത്രന്‍, ഡോ.ഫിലിപ്പ്മാത്യു, ഡോ.നീലകണ്ഠന്‍, ഡോ.എം.ലീലാവതി, ഡോ.ഏലിയാമ്മ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. എം.എസ്.സി അപ്ലൈഡ് പ്ലാന്റ് സയന്‍സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിക്കായി ഡോ.കെ.പവിത്രന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ എന്‍ഡോവ്‌മെന്റ് തുക പഠനവകുപ്പ് മേധാവി ഡോ.സന്തോഷ് നമ്പി ഏറ്റുവാങ്ങി.
 
പൈ ദിനാഘോഷം 
കാലിക്കറ്റ് സര്‍വകലാശാലാ മാത്തമാറ്റിക്‌സ് പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൈ ദിനാഘോഷം സംഘടിപ്പിച്ചു. പഠന വകുപ്പ് മേധാവി ഡോ.പി.ടി.രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. പ്രൊഫ.അനില്‍ കുമാര്‍, ഡോ.പ്രീതി കുറ്റിപ്പുലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.  ഇതോടനുബന്ധിച്ച് നടത്തിയ ക്വിസ് മല്‍സരത്തില്‍ എസ്.മുബഷിറ, ദില്‍ഷാന എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.