സൗജന്യ സാരി ഡിസൈനിംഗ് പരിശീലന കോഴ്‌സിന് സീറ്റ് ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് വിഭാഗത്തില്‍ സ്ത്രീകള്‍ക്കായി നടത്തുന്ന പത്ത് ദിവസത്തെ സൗജന്യ സാരി ഡിസൈനിംഗ് പരിശീലന കോഴ്‌സിന് സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സ് മാര്‍ച്ച് 15-ന് ആരംഭിക്കും. വിവരങ്ങള്‍ക്ക്: 0494 2407360.
 
പി.ജി മൂല്യനിര്‍ണയ ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എ / എം.എസ്.സി / എം.എസ്.ഡബ്ല്യു (സി.യു.സി.എസ്.എസ്) ഡിസംബര്‍ 2017 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് മാര്‍ച്ച് 12, 13, 14 തിയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പി.ജി ക്ലാസുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപന പരിചയമുള്ള അധ്യാപകര്‍ അതത് ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
 
ക്രൈസ്റ്റ് കോളേജ് കേന്ദ്രം ബി.ബി.എ (എസ്.ഡി.ഇ) പരീക്ഷാര്‍ത്ഥികളുടെ ശ്രദ്ധക്ക്
കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.ബി.എ പരീക്ഷക്ക് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരീക്ഷാ കേന്ദ്രമായി  ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി തൃശൂര്‍, കൊടകര, സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
 
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.ബി (2000 മുതല്‍ 2007 വരെ പ്രവേശനം) പത്താം സെമസ്റ്റര്‍ (പഞ്ചവത്സരം, ആറാം സെമസ്റ്റര്‍ (ത്രിവത്സരം) സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 23-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല റഷ്യന്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷകള്‍ മാര്‍ച്ച് 21-ന് ആരംഭിക്കും.
 
ബി.എസ്.സി പാരാമെഡിക്കല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല 2000 മുതല്‍ 2010 വരെ പ്രവേശനം (2000 സ്‌കീം, സിലബസ്) എല്ലാ അവസരങ്ങളും കഴിഞ്ഞ രണ്ട്, നാല് വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സാധാരണ ഫോമില്‍ മാര്‍ച്ച് 24 വരെ അപേക്ഷിക്കാം. തിയറി പേപ്പറുകള്‍ക്ക് മാത്രമായിരിക്കും സപ്ലിമെന്ററി പരീക്ഷ. പരീക്ഷാ ഫീ: പേപ്പറൊന്നിന് 2,500 രൂപ. അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ എല്ലാ പകര്‍പ്പുകളും ചലാനും സഹിതം സ്‌പെഷ്യല്‍ സപ്ലിമെന്ററി എക്‌സാമിനേഷന്‍ യൂണിറ്റ്, ഫസ്റ്റ് ഫ്‌ളോര്‍, പരീക്ഷാഭവന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0494 2407367. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
 
ആറാം സെമസ്റ്റര്‍ യു.ജി പരീക്ഷാ അപേക്ഷ: തിയതി നീട്ടി
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.കോം / ബി.ബി.എ / ബി.എം.എം.സി / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.സി.എസ്.എസ്, 2012-ഉം 2013-ഉം പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് 150 രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തിയതി മാര്‍ച്ച് 15 വരെ നീട്ടി.
 
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ബി.പി.എഡ് മൂന്നാം സെമസ്റ്റര്‍ റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 17 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 20 വരെയും അപേക്ഷിക്കാം. പരീക്ഷ ഏപ്രില്‍ നാലിന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല അറബിക് പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ്, അറബിക് പി.ജി ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് മാനേജ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 19 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 21 വരെയും അപേക്ഷിക്കാം.
 
ബി.ഐ.ഡി പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.ഐ.ഡി (വിദൂരവിദ്യാഭ്യാസം) നവംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.
 
ബേസിക് കൗണ്‍സലിംഗില്‍ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ചെയര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ മാര്‍ച്ച് അവസാന വാരം ആരംഭിക്കുന്ന നാലുമാസത്തെ ബേസിക് കൗണ്‍സിലിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളില്‍ നടക്കുന്ന ക്ലാസില്‍ പ്രവേശനത്തിന് ഫോണ്‍: 9895100413, 9746904678.
 
പി.ജി സ്‌പോട്ട് പെയ്‌മെന്റ് ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം എം.എ ഹിന്ദി, ഇംഗ്ലീഷ് / എം.എസ്.സി മാത്തമാറ്റിക്‌സ് മെയ് 2017 പരീക്ഷാ മൂല്യനിര്‍ണയ സ്‌പോട്ട് പെയ്‌മെന്റ് ക്യാമ്പ് മാര്‍ച്ച് 12-ന് സര്‍വകലാശാലാ ലൈഫ്‌ലോംഗ് വിഭാഗത്തിന് സമീപമുള്ള ഇ.ഡി.ഇ മോണിറ്ററിംഗ് സെല്ലില്‍ നടക്കും. എല്ലാ ചെയര്‍മാന്‍മാരും ചീഫ് എക്‌സാമിനര്‍മാരും പങ്കെടുക്കണം. ഫോണ്‍: 9400001606, 0494 2407487.
 
ശ്രേഷ്ഠ മലയാളം: ദേശീയ സെമിനാര്‍ തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ മലയാള കേരള പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍, 'ശ്രേഷ്ഠ മലയാളം: പരികല്‍പനകളും പര്യാലോചനകളും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ പ്രൊഫ.എം.ജി.എസ്.നാരായണന്‍ ഉദ്ഘാടനം ചെയ്തു. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളുടെയത്രയും കാലപ്പഴക്കമില്ലെങ്കിലും ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കൊപ്പം തല ഉയര്‍ത്തിനില്‍ക്കാനുള്ള പാരമ്പര്യവും മികവും മലയാളത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു സംസ്‌കൃത ഭാഷയുടെയും മറ്റും സമ്പര്‍ക്കം കൊണ്ട് ഭാഷയുടെ മികവ് കാലാനുസൃതമായി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ക്ലാസിക്കല്‍ എന്ന പദത്തിന് ശ്രേഷ്ഠം എന്ന പരിഭാഷ അനുയോജ്യമാകുമോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവ യഥാര്‍ത്ഥ അര്‍ഥത്തെ ദ്യോതിപ്പിക്കുന്നില്ലെങ്കില്‍ അനുയോജ്യ പദങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഭാഷയുടെ ആദാനപ്രദാനങ്ങളിലൂടെയാണെന്നും ഭാഷകള്‍ മനസ്സുകളെ അടുപ്പിക്കുന്നവയാകണമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ശ്രേഷ്ഠ ഭാഷാ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഡോ.കെ.എം.ശ്രീനാഥന്‍ പ്രഭാഷണം നടത്തി. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ.ഉമര്‍ തറമേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാര്‍ മാര്‍ച്ച് ഒമ്പതിന് സമാപിക്കും.
 
വനിതാ ദിനം: ചര്‍ച്ച സംഘടിപ്പിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവിഭാഗവും ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയനും ചേര്‍ന്ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ചൂടിന്റെ പര്യായങ്ങള്‍ എന്ന നാടകം വനിതാ പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.
 
മാര്‍ച്ച് 14-ന് വനിതാ വികസന സെല്‍ ശില്‍പശാല
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 14-ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റഡ് കോളേജുകളിലെ വനിതാ വികസന സെല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കായി ശില്‍പശാല സംഘടിപ്പിക്കുന്നു. മികച്ച കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.