കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഹിയറിംഗ് ഇംപയേര്‍ഡ്) 2015 പ്രവേശനം സപ്ലിമെന്ററി പരീക്ഷക്ക് മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം.
 
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടി.എഫ്.പി (സി.യു.സി.ബി.സി.എസ്.എസ്, 2015 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് മാര്‍ച്ച് എട്ട് വരെ അപേക്ഷിക്കാം.
 
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.വോക് (2015 പ്രവേശനം) ഫാര്‍മസിക്യൂട്ടിക്കല്‍ കെമിസ്ട്രി റഗുലര്‍ പരീക്ഷ മാര്‍ച്ച് 20-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഹിയറിംഗ് ഇംപയേര്‍ഡ്) 2015 മുതല്‍ പ്രവേശനം റഗുലര്‍ / സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 26-ന് ആരംഭിക്കും.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 20 വരെ അപേക്ഷിക്കാം.
 
ആറാം സെമസ്റ്റര്‍ യു.ജി റീ അഡ്മിഷന്‍/സ്ട്രീം ചേഞ്ച് വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷയ്ക്ക് റീ അഡ്മിഷന്‍, സ്ട്രീം ചേഞ്ച് എന്നിവയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ വെബ്‌സൈറ്റില്‍ (നോട്ടിഫിക്കേഷന്‍ ലിങ്കില്‍) ലഭ്യമാണ്. അതില്‍ കാണിച്ചിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് നിര്‍ദ്ദിഷ്ട പര്‍പസ് കോഡില്‍ ചലാന്‍ എടുത്ത ശേഷം ആ ചലാന്‍ ഉപയോഗിച്ച് പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം. ലിങ്ക് മാര്‍ച്ച് പത്തുവരെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
ഒന്നാം സെമസ്റ്റര്‍ ബി.കോം ജീസസ് ട്രെയിനിംഗ് കോളേജ് പരീക്ഷാര്‍ത്ഥികളുടെ ശ്രദ്ധക്ക്
കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം  സെമസ്റ്റര്‍ ബി.കോം പരീക്ഷക്ക് തൃശൂര്‍, മാള, നൈതാക്കുടി ജീസസ് ട്രെയിനിംഗ് കോളേജ് കേന്ദ്രമായി ലഭിച്ച SKARBS0091 മുതല്‍ SKARBS0153 വരെ രജിസ്റ്റര്‍ നമ്പറുള്ള വിദ്യാര്‍ത്ഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി കൊടുങ്ങല്ലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പരീക്ഷക്ക് ഹാജരാകണം.
 
ശാസ്ത്രയാന്‍ സര്‍വകലാശാലാ കാമ്പസില്‍ ത്രിദിന പ്രദര്‍ശനത്തിന് ബുധനാഴ്ച തുടക്കം
കാമ്പസിലെ എല്ലാ പഠനവകുപ്പുകളും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ മാര്‍ച്ച് 7 ബുധനാഴ്ച തുടക്കമാകുന്നു. രാവിലെ പത്ത് മണി മുതല്‍ നാല് വരെയാണ് പ്രദര്‍ശനം. സയന്‍സ് ബ്ലോക്കിലെ ആര്യഭട്ട ഹാളില്‍ രാവിലെ പത്ത് മണിക്ക് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കാമ്പസില്‍ നടക്കുന്ന പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനും കോഴ്‌സുകള്‍ പരിചയപ്പെടാനുമുള്ള അസുലഭ അവസരമാണ് പൊതുജനങ്ങള്‍ക്ക് മൂന്ന് ദിവസം ലഭിക്കുന്നത്. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, കൃത്രിമ ശ്വസനസഹായികള്‍ ഉള്‍പ്പെടെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുതകുന്ന എയ്ഞ്ചല്‍ എന്ന ഗവണ്‍മെന്റേതര സംഘടനയുടെ സ്റ്റാള്‍ തുടങ്ങിയവ ആകര്‍ഷണീയതയാണ്. 
 
ലക്ഷദ്വീപ് കേന്ദ്രങ്ങളില്‍ ഇംഗ്ലീഷ് ലക്ചറര്‍: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ ആന്ത്രോത്ത്, കടമത്ത് ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്ക് ഇംഗ്ലീഷ് ലക്ചറര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മാര്‍ച്ച് 25. യോഗ്യത: 55% മാര്‍ക്കോടെ ഇംഗ്ലീഷ് പി.ജി / തത്തുല്യം, ബന്ധപ്പെട്ട വിഷയത്തിലുള്ള നെറ്റ് / പി.എച്ച്.ഡിയും. പ്രതിമാസ മൊത്ത വേതനം: 40,700 രൂപ. നെറ്റ് / പി.എച്ച്.ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും (വേതനം: 33,000 രൂപ). പ്രായം 2018 ജൂണ്‍ ഒന്നിന് 65 വയ് കവിയരുത്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
 
ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് വോളി ടീമില്‍ കാലിക്കറ്റില്‍ നിന്നും രണ്ട് പേര്‍
ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് വോളിബോള്‍ ടീമിലേക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും രണ്ട് പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ ഒ.എസ്.സഞ്ജിത്ത്, ജിബിന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈ എസ്.ആര്‍.എം സര്‍വകലാശാലയില്‍ വെച്ചായിരുന്ന സെലക്ഷന്‍. മാര്‍ച്ച് 11 മുതല്‍ ആന്ധ്രപ്രദേശില്‍ വെച്ച് നടക്കുന്ന ഫെഡറേഷന്‍ കപ്പില്‍ ഇവര്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് ടീമിനെ പ്രതിനിധീകരിക്കും.