കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കുന്ന രണ്ടാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍. ഇനി പറയുന്ന കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ബ്രാക്കറ്റില്‍ കാണുന്ന കോളേജില്‍ പരീക്ഷക്ക് ഹാജരാകണം. മൊകേരി ഗവണ്‍മെന്റ് കോളേജ് (പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ്), പുല്ലേപടി ദാറുല്‍ ഉലൂം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍), മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് (ഫറോക്ക് റൗളത്തുല്‍ ഉലും അറബിക് കോളേജ്), മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് (ഒറ്റപ്പാലം മര്‍കസ് ഓറിയന്റല്‍ അറബിക് കോളേജ്), കടമേരി റഹ്മാനിയ അറബിക് കോളേജ്-പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ മാത്രം (മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്), മമ്പാട് എം.ഇ.എസ് കോളേജ് (അരീക്കോട് സുല്ലമുലാം അറബിക് കോളേജ്), പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജ് (കരിങ്ങനാട് സലഫിയ അറബിക് കോളേജ്).
 
മൂന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷാ സമയം
കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി 26, മാര്‍ച്ച് രണ്ട് തിയതികളില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2014 സ്‌കീം) പരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കും.
 
ബി.ആര്‍ക് പരീക്ഷ: കള്ളന്‍തോട് കെ.എം.സി.ടി കേന്ദ്രം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്
കാലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക് പരീക്ഷക്ക് കള്ളന്‍തോട് കെ.എം.സി.ടി കോളേജ് ഓഫ് ആര്‍കിടെക്ചര്‍ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ചേലേമ്പ്ര ദേവകിയമ്മ ഗുരുവായൂരപ്പന്‍ കോളേജ് ഓഫ് ആര്‍കിടെക്ചറില്‍ പരീക്ഷക്ക് ഹാജരാകണം.
 
ബി.ആര്‍ക് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം 
കാലിക്കറ്റ് സര്‍വകലാശാല ബി.ആര്‍ക് 2012 സ്‌കീമില്‍ ജൂലൈ 2017-ല്‍ പത്താം സെമസ്റ്റര്‍ പാസായ വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റും ഫെബ്രുവരി 24 മുതല്‍ സര്‍വകലാശാലയില്‍ നിന്നും വിതരണം ചെയ്യും.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സുവോളജി / എം.എ ഇസ്‌ലാമിക് ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഏഴ് വരെ അപേക്ഷിക്കാം.
 
ബി.എ.എം.എസ് സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല സെക്കന്റ് ബി.എ.എം.എസ് സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 26-ന് കോട്ടക്കല്‍ വി.പി.എസ്.വി ആയൂര്‍വേദ കോളേജില്‍ ആരംഭിക്കും.
 
പുനര്‍മൂല്യനിര്‍ണയ ഫലം 
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.കോം / ബി.ബി.എ (സി.സി.എസ്.എസ്) നവംബര്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.
 
സാരി ഡിസൈനിംഗില്‍ സൗജന്യ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് വകുപ്പില്‍ ആരംഭിക്കുന്ന സ്ത്രീകള്‍ക്കായുള്ള സാരി ഡിസൈനിംഗുമായി ബന്ധപ്പെട്ട വണ്‍സ്‌ട്രോക്ക് പെയിന്റിംഗ്, ഫ്രീസ്റ്റൈല്‍ പെയിന്റിംഗ് സൗജന്യ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യാം. കാന്‍വാസ്, പോട്ട്, പേപ്പര്‍ എന്നിവയിലാണ് പരിശീലനം. മാര്‍ച്ച് ആദ്യവാരത്തില്‍ ആരംഭിക്കുന്ന പത്ത് ദിവസത്തെ പരിശീലനത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. വിവരങ്ങള്‍ക്ക്: 0494 2407360.
 
സര്‍വകലാശാലയെ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരം: ലാബുകളിലും പഠനവകുപ്പുകളിലും മറ്റും ത്രിദിന സന്ദര്‍ശനത്തിന് ശാസ്ത്രയാന്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ ലബോറട്ടറികളും പഠനവകുപ്പുകളും സന്ദര്‍ശിക്കാനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് വിവരങ്ങള്‍ ചോദിച്ചുമനസ്സിലാക്കാനുമായി കാമ്പസില്‍ മൂന്ന് ദിവസത്തെ 'ശാസ്ത്രയാന്‍' പരിപാടി നടത്തുന്നു. 35 പഠനവകുപ്പുകള്‍ക്ക് പുറമെ പുറത്തുള്ള ഏതാനും ഗവേഷണ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒരുക്കും. പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന സ്ലൈഡ് പ്രദര്‍ശനങ്ങള്‍, ലഘുപ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയും ഉണ്ടാവും. സര്‍വകലാശാലയുടെ കോഴ്‌സുകളെ കുറിച്ച് വിവരിക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍, രക്തപരിശോധനാ ക്യാമ്പ് എന്നിവക്ക് പുറമെ ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ടിഷ്യുകള്‍ച്ചര്‍, ലെയറിംഗ് തുടങ്ങിയവ നേരില്‍ കാണാനുള്ള അവസരവുമൊരുക്കും. ശലഭ മ്യൂസിയവും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. അറബി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പവലിയന്‍ ഒരുക്കും. മധ്യകാലഘട്ടത്തിലെ അറബ് നാഗരികതയുടെ പുരോഗതികള്‍ അടയാളപ്പെടുത്തിയ ഗണിതം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ആരോഗ്യശാസ്ത്രം, പ്രകാശ ശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനവും കേരളത്തിലെ 17-ാം നൂറ്റാണ്ട് മുതലുള്ള അറബി രചനകളുടെ കയ്യെഴുത്ത് പ്രതികളുടെ പ്രദര്‍ശനവും ഉണ്ടാവും. അറബിയിലേക്ക് മൊഴിമാറ്റം ചെയ്ത സിനിമകളുടെ പ്രദര്‍ശനം, ഡിപാര്‍ട്ടുമെന്റ് വിദ്യാര്‍ഥികളുടെ അറബ് നാടക അവതരണം എന്നിവയും ഉണ്ടാകും. ഹിസ്റ്ററി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചരിത്ര വസ്തുക്കളുടെ പ്രദര്‍ശനം മറ്റൊരുആകര്‍ഷണമാണ്. മാര്‍ച്ച് ഏഴ്, എട്ട്, ഒമ്പത് തിയതികളിലാണ് പരിപാടി.
 
പ്രോജക്ട്: പരീശീലന പരിപാടി നടത്തി
പ്രോജക്ടുകള്‍ മികച്ച രീതിയില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനായി സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പഠനവകുപ്പ് മേധാവികള്‍, ധനക്യാര്യ വിഭാഗത്തിലേയും ആസൂത്രണ വിഭാഗത്തിലേയും ജോയിന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍, എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ തുടങ്ങിയവര്‍ക്കായി സംഘടിപ്പിച്ച  ക്ലാസ് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലയുടെ ദീര്‍ഘകാല വികസനം ലക്ഷ്യമാക്കി മികച്ച പദ്ധതികള്‍ കാമ്പസില്‍ നടപ്പാക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. രാഗേഷ് പന്ത് ക്ലാസ് നയിച്ചു.
 
വനിതാ പഠനവകുപ്പില്‍ ദ്വിദിന ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതാ പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. കൊമേഴ്‌സ് പഠനവകുപ്പ് ഹാളില്‍ ഫെബ്രുവരി 27, 28 തിയതികളിലാണ് പരിപാടി. ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമണ്‍ സ്റ്റഡീസിന്റെ പ്രസിഡന്റ് ഡോ.മീരാ വേലായുധന്‍ ഉദ്ഘാടനം ചെയ്യും.
 
ബിരുദ പഠനം: പ്രൈവറ്റില്‍ നിന്ന് വിദൂരപഠന രീതിയിലേക്ക് മാറണം
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നതിന് യു.ജി.സി അംഗീകാരം പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി 2017-18 അധ്യയന വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി വിവിധ ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ബി.എ ഉറുദു ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ വിദൂരവിദ്യാഭ്യാസ വിഭാഗം (എസ്.ഡി.ഇ) മോഡിലേക്ക് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 14 വരെയുള്ള തിയതിക്കുള്ളില്‍ മാറേണ്ടതാണെന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ബി.എ ഉറുദു വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷനില്‍ തന്നെ തുടരാം. പ്രൈവറ്റ് രജിസ്‌ട്രേഷനില്‍ നിന്ന് എസ്.ഡി.ഇയിലേക്ക് മാറുന്നതിന് ബി.എ, ബി.കോം, ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ 500 രൂപയും ബി.ബി.എ വിദ്യാര്‍ത്ഥികള്‍ 1000 രൂപയും ഫീസ് അടക്കണം. ഇപ്രകാരം മാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം വര്‍ഷത്തിലെ പഠനസമാഗ്രികളും കോണ്‍ടാക്ട് ക്ലാസുകളും ഓണ്‍ലൈനായി നല്‍കും. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും ബി.എ വിദ്യാര്‍ത്ഥികള്‍ 1400 രൂപയും, ബി.കോം, ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ 1600 രൂപയും, ബി.ബി.എ വിദ്യാര്‍ത്ഥികള്‍ 3000 രൂപയും വീതം വാര്‍ഷിക ഫീസ് അടക്കേണ്ടതാണ്. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും സമ്പര്‍ക്ക ക്ലാസുകള്‍ ഉണ്ടാവും. പ്രിന്റ് ചെയ്ത പഠനസാമഗ്രികളും നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ആനുകൂല്യം ലഭിക്കും. ഇതിനായുള്ള അപേക്ഷാ ഫോം മതിയായ രേഖകളോടൊപ്പം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം.