കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ എം.ബി.ബി.എസ് (2006 ഉം അതിന് മുമ്പുള്ള സ്‌കീം, 2007, 2008 സ്‌കീം) പാര്‍ട്ട് രണ്ട് അഡീഷണല്‍ / സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കും.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി പരീക്ഷാഫലം വെബ്‌സൈറ്റില്‍.
 
ബി.കോം/ബി.ബി.എ സ്‌പോട്ട് പെയ്‌മെന്റ് ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.കോം / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2016 പരീക്ഷയുടെ സ്‌പോട്ട് പെയ്‌മെന്റ് ക്യാമ്പ് ഫെബ്രുവരി രണ്ടിന് വിദൂരവിദ്യാഭ്യാസം-എക്‌സാം വിഭാഗത്തില്‍ നടക്കും. എല്ലാ ചീഫ് എക്‌സാമിനര്‍മാരും മാര്‍ക്ക് ഷീറ്റുകളും ബില്ലുകളും സഹിതം 12.30-നകം ഹാജരാകണം.
 
അന്താരാഷ്ട്ര സഹകരണം: കൊവന്‍ട്രി സര്‍വകലാശാലാ സംഘം കാലിക്കറ്റുമായി ചര്‍ച്ച തുടങ്ങി
വിദേശത്തെ മികച്ച സര്‍വകലാശാലകളുമായി അക്കാദമിക സഹകരണം ലക്ഷ്യമാക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ്ണ ജൂബിലി പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിലെ കൊവന്‍ട്രി സര്‍വകലാശാലയുടെ ഉന്നതസംഘം കാമ്പസ് സന്ദര്‍ശനം ആരംഭിച്ചു. കൊവന്‍ട്രിസര്‍വകലാശാലയിലെ സ്ട്രാറ്റജി ഡയറക്ടര്‍ ഡോ.മാര്‍ക്ക് ഹോള്‍ട്ടന്‍, അസോസിയേറ്റഡ് പ്രോ-വൈസ് ചാന്‍സലര്‍ ഡോ.ആന്‍ഡ്രൂ ടേണര്‍ എന്നിവരുള്‍പ്പെട്ട സംഘം വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ജോയിന്റ് രജിസ്ട്രാര്‍മാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. പാഠ്യ വിഷയങ്ങളില്‍ ആഗോള കാഴ്ചപ്പാടാണ് കൊവന്‍ട്രി സര്‍വകലാശാലയുടേതെന്ന് ഡോ.മാര്‍ക്ക് ഹോള്‍ട്ടന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സംതൃപ്തിക്കും പ്രതികരണത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. അധ്യാപകരുടെ നിലവാരം ശ്രദ്ധിച്ച് വിലയിരുത്താനും ആവശ്യമായ ഘട്ടങ്ങളില്‍ പരിശീലന പരിപാടികള്‍ നല്‍കാനും സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, അന്താരാഷ്ട്ര അക്കാദമിക സഹകരണ കേന്ദ്രം ഡയറക്ടര്‍ ഡോ.ലിബു അലക്‌സാണ്ടര്‍ എന്നിവര്‍ സംബന്ധിച്ചു. വിദൂരപഠന സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി ഹ്രസ്വകാല കോഴ്‌സുകള്‍, ഗവേഷണ പ്രോഗ്രാമുകള്‍ തുടങ്ങിയവയും വിഭാവനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി ഒന്നിന് അധ്യാപകരും ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ചനടത്തി സഹകരണ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കും.
 
ഹിന്ദി സാഹിത്യവും വിമര്‍ശനവും 21-ാം നൂറ്റാണ്ടില്‍ ത്രിദിന ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹിന്ദി പഠനവകുപ്പില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'ഹിന്ദി സാഹിത്യവും വിമര്‍ശനവും 21-ാം നൂറ്റാണ്ടില്‍'  എന്ന വിഷയത്തില്‍ ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് ടാഗോര്‍ നികേതന്‍ ഹാളില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ധാ മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വകലാശാലാ മുന്‍ പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ.എ.അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും.