രണ്ടാംവര്‍ഷ ബി.എസ്‌സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ രണ്ടാം ഷെഡ്യൂള്‍ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ 10, 13 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയ്ക്കു പിഴകൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഹിയറിങ് ഇംപയര്‍മെന്റ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എം.എഡ്. അപേക്ഷ

വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ അപേക്ഷ, ബി.എഡ്., പി.ജി. അവസാനവര്‍ഷ മാര്‍ക്ക്‌ലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് 14-നകം അയക്കണം. ഇ-മെയിൽ cumedadmission2021@gmail.com.