ബിരുദത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് അതത്‌ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ പട്ടിക 11-ന് പ്രസിദ്ധീകരിക്കും. സ്റ്റുഡന്റ് ലോഗിൻ വഴി റാങ്ക് നില പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തിൽ 11 മുതൽ ‌പ്രവേശനം നേടാം.

ബിരുദ പ്രവേശനം: ലേറ്റ് ഫീസടച്ച് രജിസ്റ്റർ ചെയ്യാം

ബിരുദ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നവർക്ക് 12 മുതൽ ലേറ്റ് ഫീസോടുകൂടി രജിസ്റ്റർ ചെയ്യാം. പ്രോസ്പെക്ടസിൽ പറഞ്ഞതുപോലെ മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് രജിസ്ട്രേഷൻ അപേക്ഷകരെ മെറിറ്റ് സീറ്റിലേക്ക് പരിഗണിക്കൂ. വിശദവിവരങ്ങൾക്ക് admission.uoc.ac.in