ബിരുദപ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവരിൽ എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ 115 രൂപയും മറ്റുള്ളവർ 480 രൂപയും മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പുവരുത്തണം. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ച എല്ലാവരും നിർബന്ധമായും സ്ഥിരം/താത്കാലിക പ്രവേശനം നേടേണ്ടതാണ്. ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടയ്ക്കണം. ഒന്നാമത്തെ അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും വീണ്ടും ഫീസടയ്ക്കേണ്ടതില്ല.

ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാം

ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ നാലാംസെമസ്റ്റർ ബി.എച്ച്.എം. (2014 പ്രവേശനം മുതൽ) ഏപ്രിൽ 2020 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെയും ഐ.ഇ.ടി. കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ ഏഴാം സെമസ്റ്റർ 2014 സ്കീം ബി.ടെക്. നവംബർ 2019 റഗുലർ പരീക്ഷയുടെയും ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് 19 വരെ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷകൾ

മാർച്ച് 23-ന് തുടങ്ങേണ്ടിയിരുന്ന ബി.ബി.എ.എൽ.എൽ.ബി. ഓണേഴ്സ് (2011 സ്കീം, 2012 പ്രവേശനം മുതൽ) ഒമ്പതാംസെമസ്റ്റർ ഏപ്രിൽ 2020 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരവും മൂന്നുവർഷ എൽ.എൽ.ബി. (2008 സ്കീം, 2014 പ്രവേശനം) ആറാംസെമസ്റ്റർ നവംബർ 2019 സപ്ലിമെന്ററി പരീക്ഷകൾ 22-നും മൂന്നുവർഷ എൽ.എൽ.ബി. (2008 സ്കീം, 2014 പ്രവേശനം) രണ്ടാംസെമസ്റ്റർ നവംബർ 2019 സപ്ലിമെന്ററി പരീക്ഷകൾ നവംബർ ഒമ്പതിനും തുടങ്ങും.

ഓൺലൈൻ രജിസ്ട്രേഷൻ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാംസെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി., സി.ബി.സി.എസ്.എസ്.-യു.ജി.) ബി.എ., ബി.എസ്‌സി., ബി.എസ്‌സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം., ബി.ബി.എ., ബി.എ. മൾട്ടിമീഡിയ, ബി.സി.എ., ബി.കോം. ഓണേഴ്സ്, ബി.കോം. വൊക്കേഷണൽ സ്ട്രീം, ബി.എസ്.ഡബ്ല്യു, ബി.ടി.എച്ച്.എം., ബി.വി.സി., ബി.എം.എം.സി., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണൽ, ബി.ടി.എഫ്.പി., ബി.വോക്, ബി.ടി.എ., ബി.എ. വിഷ്വൽ കമ്യൂണിക്കേഷൻ, ബി.എ. ഫിലിം ആൻഡ് ടെലിവിഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എ. അഫ്സൽ ഉലമ, (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2020 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാംസെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി., സി.ബി.സി.എസ്.എസ്.-യു.ജി.) ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.എ. മൾട്ടിമീഡിയ, ബി.എ. അഫ്സൽ ഉലമ (2019 പ്രവേശനം) ഏപ്രിൽ 2020 റഗുലർ പരീക്ഷകളുടെയും ഓൺലൈൻ രജിസ്ട്രേഷന്റെ സമയംനീട്ടി. പിഴകൂടാതെ ഒമ്പത് വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടയ്ക്കാം. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാനതീയതി 20.

പരീക്ഷാഫലം

ഏപ്രിലിൽ നടത്തിയ നാലാംസെമസ്റ്റർ ബി.എഡ്. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷ

വിദൂരവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ബി.എ., ബി.കോം., ബി.എസ്‌സി. (മാത്തമാറ്റിക്സ്), ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്. എസ്.ഡി.ഇ.) യു.ജി. പ്രോഗ്രാമുകൾക്ക് 2015 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ അഡ്മിഷൻനേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ചശേഷം തുടർപഠനം നടത്താൻ കഴിയാത്ത എസ്.ഡി.ഇ. വിദ്യാർഥികൾക്ക് അഞ്ചാംസെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈനായി 15 വരെ അപേക്ഷിക്കാം. 100 രൂപ ഫൈനോടെ 21 വരെ അപേക്ഷ സ്വീകരിക്കും.

പുനർമൂല്യനിർണയ ഫലം

രണ്ടാംസെമസ്റ്റർ എം.ബി.എ. (ഹെൽത്ത് കെയർ മാനേജ്മെന്റ് ആൻഡ് ഇന്റർനാഷണൽ ഫിനാൻസ്) പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാംസെമസ്റ്ററിൽ പഠനം തുടരാം

അഫിലിയേറ്റഡ് കോളേജുകളിൽ 2017-18 വരെയുള്ള വർഷത്തിൽ ബി.എ., ബി.കോം., ബി.എസ്‌സി. മാത്തമാറ്റിക്സ്, ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) ബിരുദത്തിന് ചേർന്ന് നാലാംസെമസ്റ്റർ പരീക്ഷ എഴുതിയതിനു ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് വിദൂരവിഭാഗംവഴി അഞ്ചാംസെമസ്റ്ററിൽ ചേർന്ന് പഠനം തുടരാം. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. പിഴയില്ലാതെ 20 വരേയും 100 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

ഏപ്രിലിൽ നടത്തിയ നാലാംസെമസ്റ്റർ എം.എസ്‌സി. ക്ലിനിക്കൽ സൈക്കോളജി, എം,എ. ഹിസ്റ്ററി (സി.യു.സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം. എം.എസ്‌സി. മാത്തമാറ്റിക്സ് (സി.യു.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

നാലാംസെമസ്റ്റർ എം.എസ്‌സി. സൈക്കോളജി, എം.എ. ഇസ്‌ലാമിക് സ്റ്റഡീസ് (സി.യു.സി.എസ്.എസ്.), 2019 ഏപ്രിലിൽ നടത്തിയ മൂന്നാംസെമസ്റ്റർ ബി.ബി.എ.-എൽ.എൽ.ബി. ഓണേഴ്സ് റഗുലർ/സപ്ലിമെന്ററി തുടങ്ങിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

ഏപ്രിലിൽ നടത്തിയ 2016, 2017, 2018 പ്രവേശനം നാലാംസെമസ്റ്റർ എം.എസ്‌സി. ഫിസിക്സ് (സി.യു.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

പരീക്ഷകൾ

അഞ്ചാംസെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (3 വർഷം, 2015 സ്കീം), മൂന്നാംസെമസ്റ്റർ എം.പി.എഡ്. റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2020, മൂന്നാംവർഷ ബി.എസ്എസി. മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി ആൻഡ് മെഡിക്കൽ ലബോറട്ടറി ടെക്നോളജി (2013 പ്രവേശനം മുതൽ, 2012 സ്‌കീം) റഗുലർ/സപ്ലിമെന്ററി നവംബർ 2019 എന്നീ പരീക്ഷകൾ 22-ന് തുടങ്ങും.

നാലാംസെമസ്റ്റർ മൂന്നു വർഷ എൽ.എൽ.ബി. (2008 സ്‌കീം, 2014 പ്രവേശനം) നവംബർ 2019 സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 28-ന് തുടങ്ങും.

സർവകലാശാലാ നാനോസയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിലെ രണ്ടാംസെമസ്റ്റർ എം.ടെക്. 2019 മാർച്ച് റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ 22-ന് തുടങ്ങും.

ഇന്റേണൽമാർക്ക് അപ്‌ലോഡ് ചെയ്യാം

2009 സ്കീം പ്രകാരം 2011-ൽ പ്രവേശനം നേടിയ ബി.ടെക്., പാർട് ടൈം ബി.ടെക്. വിദ്യാർഥികളുടെ എല്ലാം സെമസ്റ്ററുകളുടെയും മാർച്ച് 2019 ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും 2012 സ്കീം ബി.ആർക്ക്. ഏഴ്, എട്ട് കമ്പൈൻഡ് സെമസ്റ്റർ 2020 മേയ് റഗുലർ പരീക്ഷയുടെയും ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 23 വരെ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

ഡെസർട്ടേഷൻ സമർപ്പണം

എം.ബി.എ. നാല് (ഫുൾ ടൈം), ആറ് (പാർട് ടൈം) സെമസ്റ്ററുകളുടെ ജൂലായ് 2020 പരീക്ഷ ഡെസർട്ടേഷൻ പിഴ കൂടാതെ നവംബർ 11 വരെയും 525 രൂപ പിഴയോടുകൂടി നവംബർ 16 വരെയും സമർപ്പിക്കാം.