മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. റേഡിയേഷന്‍ ഫിസിക്‌സ് 2019 സ്‌കീം, 2019 പ്രവേശനം റഗുലര്‍, 2017, 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ജനുവരി 2021 പരീക്ഷകള്‍ക്കു പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

1, 2, 3, 4 സെമസ്റ്റര്‍ എം.എസ്‌സി. ഗണിതം 2001 മുതല്‍ 2009 വരെ പ്രവേശനം നോണ്‍ സി.യു.സി.എസ്.എസ്. വിദ്യാര്‍ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ ഒന്നിനു തുടങ്ങും. 24 മുതല്‍ പരീക്ഷാഭവന്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റില്‍നിന്ന്‌ ഹാള്‍ടിക്കറ്റ് വിതരണം തുടങ്ങും.

പരീക്ഷാഫലം

2019 സ്‌കീം ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പിഎച്ച്.ഡി. പരീക്ഷ

അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, എജ്യുക്കേഷന്‍, ഇംഗ്ലീഷ്, ഫിഷറീസ്, ഹിന്ദി, ഹിസ്റ്ററി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, മലയാളം, മാത്തമറ്റിക്‌സ്, നാനോ സയന്‍സ് ആൻഡ്‌ ടെക്‌നോളജി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി വിഷയങ്ങളിലെ പിഎച്ച്ഡി. പ്രിലിമിനറി ക്വാളിഫൈയിങ്/കോഴ്‌സ് വര്‍ക്ക് ജൂലായ് 2020 പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്‌റ്റംബര്‍ 15 വരെയും പിഴയോടുകൂടി 20 വരെയും അപേക്ഷിക്കാം. പരീക്ഷ ഒക്‌ടോബർ 11, 12, 13 തീയതികളില്‍ നടക്കും.

അപേക്ഷ ക്ഷണിച്ചു

എൻജിനിയറിങ് വിവിധ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27-ന് വൈകീട്ട് അഞ്ചിനു മുൻപായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ടും അനുബന്ധ രേഖകളും 1000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാൻഡ്‌ ഡ്രാഫ്റ്റ് സഹിതം 30-നു മുൻപ്‌ കോളേജില്‍ സമര്‍പ്പിക്കണം. uoc.ac.in, admission@cuiet.info, 9539033666, 9188400223, 0494 2400223