ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ 18, 19 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് admission.uoc.ac.in-ൽ. ഹാള്‍ടിക്കറ്റില്‍ പറഞ്ഞിട്ടുള്ള കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

ഗ്രേഡ് കാര്‍ഡ് പരീക്ഷാകേന്ദ്രങ്ങളില്‍

ഒന്നാംവര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡ് പരീക്ഷാകേന്ദ്രങ്ങളില്‍ കിട്ടും. ഒന്നാംവര്‍ഷ പരീക്ഷാ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും ഇതോടൊപ്പം കൈപ്പറ്റാവുന്നതാണ്.

എം.എ. ജേണലിസം സ്‌പോട്ട് അഡ്മിഷന്‍

എം.എ. ജേണലിസത്തിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 10-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

ജനുവരിയില്‍ 13 ‘മൂക്’ പ്രോഗ്രാമുകള്‍ തുടങ്ങും

എം.എം.ആര്‍.സിയുടെ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ (മൂക്) കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ചെയ്യാം (www.emmrccalicut.org). ആനിമല്‍ ബയോടെക്‌നോളജി, ജനിറ്റിക്‌സ് ആന്‍ഡ് ജീനോമിക്‌സ്, ആര്‍ട്ട് ഓഫ് സി പ്രോഗ്രാമിങ്, സ്‌കൂള്‍ ഓര്‍ഗനൈസേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ഇന്നൊവേറ്റീവ് സ്ട്രാറ്റജീസ് ഓഫ് ടീച്ചിങ് ആന്‍ഡ് ലേണിങ്, എജ്യുക്കേഷണല്‍ സൈക്കോളജി, ഐ.സി.ടി. സ്‌കില്‍സ് ഇന്‍ എജ്യുക്കേഷന്‍, അപ്ലൈഡ് ആൻഡ് ഇക്കണോമിക് സുവോളജി, എന്‍വയണ്‍മെന്റല്‍ കമ്യൂണിക്കേഷന്‍, ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റല്‍ എത്തിക്‌സ്, ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ, ലിറ്റററി ക്രിട്ടിസിസം, ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്‌സ് എന്നിവയാണ് കോഴ്‌സുകള്‍. വിദ്യാര്‍ഥികള്‍ക്ക് രണ്ടുമുതല്‍ നാലു ക്രെഡിറ്റ്‌വരെ ഈ കോഴ്‌സ് വഴി നേടാനാകും. വിശദാംശങ്ങള്‍ www.swayam.gov.in എന്ന വെബ്സൈറ്റില്‍.