തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2019-20 വർഷത്തെ എൻ.എസ്.എസ്. അവാർഡുകൾ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് വിതരണംചെയ്തു. എൻ.എസ്.എസ്. ജില്ലാ കോ-ഓർഡിനേറ്റർമാരായ ഡോ. ടി.വി. ബിനു (തൃശ്ശൂർ), കെ. ഷാഫി (കോഴിക്കോട്), എം.പി. സമീറ (മലപ്പുറം), റഫീഖ് (പാലക്കാട്) എന്നിവർ ജേതാക്കൾക്കുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ അധ്യക്ഷനായി. സിൻഡിക്കേറ്റംഗങ്ങളായ ഡോ. എം. മനോഹരൻ, ഡോ. കെ.പി. വിനോദ്‌കുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എം.പി. മുജീബുറഹ്‌മാൻ, അസിസ്റ്റന്റ്‌ രജിസ്ട്രാർ ടി. ബിജു എന്നിവർ സംസാരിച്ചു.