: പഠനവകുപ്പുകൾ,അഫിലിയേറ്റഡ് കോളേജുകൾ, സ്വാശ്രയ സെന്ററുകൾ എന്നിവിടങ്ങളിലേക്ക് യു.ജി., പി.ജി. പ്രവേശനത്തിന് സെപ്റ്റംബർ 9, 10, 13, 14 തീയതികളിൽ നടത്താനിരുന്ന പ്രവേശനപ്പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷ

ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് നാലാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 2019 പ്രവേശനം 16,20,22 തീയതികളിലും 2017, ’18 പ്രവേശനം 27, 29 തീയതികളിലും നടക്കും. എട്ടാം സെമസ്റ്റർ ബി.ബി.എ., എൽ.എൽ.ബി. (ഓണേഴ്സ്) 2011 സ്കീം പരീക്ഷ എട്ടിനുതുടങ്ങും.

കോവിഡ് പ്രത്യേക പരീക്ഷ

വിദൂരവിഭാഗം ബിരുദ നാലാം സെമസ്റ്റർ 2020 ഏപ്രിൽ കോവിഡ് പ്രത്യേക റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാർത്ഥികളുടെ കൂട്ടിച്ചേർത്ത പട്ടിക പ്രസിദ്ധീകരിച്ചു. എം.പി.എഡ് മൂന്നാം സെമസ്റ്റർ 2020 ഏപ്രിൽ റഗുലർ/സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഏപ്രിൽ 2020 ബി.പി.എഡ്. നാലാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് കോവിഡ് പ്രത്യേക പരീക്ഷ 13-ന് നടത്തും.

പുനർമൂല്യനിർണയ ഫലം

ബി.എഡ്. (ഏപ്രിൽ 2020) രണ്ടാം സെമസ്റ്റർ, (ഏപ്രിൽ 2021) നാലാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.