പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ എന്നിവയിലെ മൂന്നാം സെമസ്റ്റർ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നവംബർ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും സി.ബി.സി.എസ്.എസ്.-യു.ജി. റഗുലർ പരീക്ഷയും 27-ന് തുടങ്ങും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2019 റഗുലർ പരീക്ഷ 27-ന് തുടങ്ങും.

പുനർമൂല്യനിർണയ ഫലം

മൂന്നാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി നവംബർ 2019 പരീക്ഷയുടെയും സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റർ ബി.എം.എം.സി., ബി.എ. മൾട്ടി മീഡിയ നവംബർ 2019 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എം.ബി.എ. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആൻഡ്‌ മാനേജ്മെന്റ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതകൾ ഇല്ലാത്തവരുടെ അഭാവത്തിൽ പ്രസ്തുത യോഗ്യതയില്ലാത്തവരെയും പ്രവേശനത്തിന് പരിഗണിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 467 രൂപയും മറ്റുള്ളവർക്ക് 835 രൂപയുമാണ് അപേക്ഷാ ഫീസ്. ഫോൺ : 0494 2407016, 2407363, https://admission.uoc.ac.in