പേരാമ്പ്ര റീജണല്‍ സെന്ററില്‍ പുതുതായി അനുവദിച്ച എം.എസ്.ഡബ്ല്യു. ബാച്ചിലേക്ക് 10-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്‌പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാണ്. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെയും പരിഗണിക്കും.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ നാഷണല്‍ സ്ട്രീം എം.എസ്‌സി. ബയോടെക്‌നോളജി ജൂണ്‍ 2021 പരീക്ഷയും ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 17-ന് തുടങ്ങും.

പൊസിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2012-ലെ ബി.ബി.എ. പൊസിഷന്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അര്‍ഹരായവര്‍ സര്‍ട്ടിഫിക്കറ്റിനായി നിശ്ചിത ഫീസടച്ച് ചലാന്‍ രസീത്‌ സഹിതം ബി.കോം. വിഭാഗത്തില്‍ അപേക്ഷിക്കണം. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ് സഹിതം അപേക്ഷിക്കണം.

നീന്തല്‍ പരിശീലനം

18 വയസ്സ് പൂര്‍ത്തിയായ രണ്ട് കോവിഡ് വാക്‌സിനും എടുത്ത സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പരിശീലകര്‍. ഫോണ്‍: 0494 2407501, 9961690270, 9061369372, 9048112281.

സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസ്

അഫിലിയേറ്റഡ് കോളേജുകള്‍ സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസ് സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടല്‍ വഴി അടയ്ക്കണം. വിവരങ്ങള്‍ ഫെബ്രുവരി 15-ന് മുൻപ്‌ കായിക പഠനവിഭാഗത്തില്‍ നൽകണം. ഫോണ്‍: 0494 2407501, 7551. dphyedu@uoc.ac.in

ബോട്ടണി പിഎച്ച്.ഡി. പ്രവേശനം

ബോട്ടണി പിഎച്ച്.ഡി. പ്രവേശനത്തിന് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18-ന് രാവിലെ 10 മണിക്ക് ബോട്ടണി പഠനവിഭാഗത്തില്‍ ഹാജരാകണം. 10 സ്ലൈഡില്‍ അധികരിക്കാത്ത അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസന്റേഷനും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫോണ്‍: 0494 2407406, 7407.

എം.സി.എ. സ്‌പോട്ട് അഡ്മിഷന്‍

സെന്റര്‍ ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് ആൻഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പുതുക്കാട് സെന്ററില്‍ എം.സി.എ. കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ്. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. 10-ന് രാവിലെ 11.30-ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 9995814411, 8943725381.

എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

അരണാട്ടുകര ജോണ്‍ മത്തായി സെന്റര്‍ കാമ്പസിലെ സി.സി.എസ്.ഐ.ടി.യില്‍ എം.എസ്‌സി കംപ്യൂട്ടര്‍ സയന്‍സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. (എച്ച്) വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ്. 10-ന് രാവിലെ 11.30-ന് നേരിട്ട് ഹാജരാകണം. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 9745644425, 9946623509.