പി.ജി. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തുന്നതിനായി അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ (admission.uoc.ac.in) പ്രസിദ്ധീകരിച്ചു. കോളേജിൽനിന്നുള്ള നിർദേശാനുസരണം മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നേടണം.

എൽ.എൽ.ബി. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

മൂന്നു വർഷ, അഞ്ചുവർഷ എൽ.എൽ.ബി. കോഴ്‌സുകളിൽ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവർക്കായി സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 31-നകം ഓൺലൈനായി അപേക്ഷിക്കണം. ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ അപേക്ഷ നേരിട്ടു നൽകണം. ജനുവരി അഞ്ചിനകം ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട് ചലാൻ രസീതു സഹിതം പരീക്ഷാ ഭവനിലെത്തിക്കണം. ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ മുൻ പരീക്ഷകളുടെ മാർക്ക്‌ലിസ്റ്റ് പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീ. ആദ്യത്തെ അഞ്ചുപേപ്പറുകൾ വരെ ഓരോ പേപ്പറിനും 2,760 രൂപയും തുടർന്നുവരുന്ന ഓരോ പേപ്പറിനും 1,000 രൂപയുമാണ് ഫീസ്. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് പ്രഖ്യാപിക്കും.

ബി.പി.എഡ്. പ്രാക്ടിക്കൽ

നാലാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2021 പരീക്ഷയുടെ എക്സ്‌റ്റേണൽ പ്രാക്ടിക്കൽ എട്ടിന് തുടങ്ങും. പുതുക്കിയ ടൈംടേബിൾ വെബ്‌സൈററിൽ

ജിയോളജി അസി. പ്രൊഫസർ അഭിമുഖം

ജിയോളജി പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 16-ന് രാവിലെ 9.45-ന് നടക്കും.