സെപ്റ്റംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ നടത്താനിരുന്ന ബി.വോക് മൂന്നാം സെമസ്റ്റര്‍ (2019 പ്രവേശനം) നവംബര്‍ 2020 പരീക്ഷയുടെ വൈവ മാറ്റിവെച്ചു. എം.എ. കംപാരേറ്റീവ് ലിറ്ററേച്ചര്‍ സപ്ലിമെന്ററി പരീക്ഷ (ഏപ്രില്‍ 2021) നാലാം സെമസ്റ്റര്‍ റിപ്പീറ്റ് ചെയ്യുന്നവര്‍ക്ക് (2016 പ്രവേശനം), 2019-ലെ പ്രവേശനക്കാരോടൊപ്പം ടീച്ചിങ് വിഭാഗത്തില്‍ 8, 10 തിയതികളില്‍ നടത്തും.

ഏപ്രിലില്‍ നടത്തിയ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് (സി.സി.എസ്.എസ്.) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 16, 20 തീയതികളില്‍ പഠനവകുപ്പില്‍ രാവിലെ 1.30 മുതല്‍ 4.30 വരെ നടത്തും.

എം.ബി.എ. പ്രവേശന ലിസ്റ്റ്

എം.ബി.എ. പ്രോഗ്രാമിന്റെ പ്രവേശന ലിസ്റ്റ് mbadcms2021@gmail.com വെബ്സൈറ്റില്‍ കിട്ടും.

അപേക്ഷ നീട്ടി

ബി.എ/ബി.എസ്‌സി (സി.യു.സി.ബി.സി.എസ്.എസ്.) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി എട്ടുവരെ നീട്ടി.

പരീക്ഷാഫലം

ഏപ്രിലില്‍ നടത്തിയ ബി.എസ്‌സി ഫുഡ് ടെക്നോളജി ആറാംസെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നവംബര്‍ 2019-ലെ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ബോട്ടണി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

വൈവ

2020 ജനുവരിയിലെ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സലേഷന്‍ ആൻഡ്‌ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദിയുടെ പ്രബന്ധ പരിശോധനയും വൈവയും ഓണ്‍ലൈനായി ഒമ്പതിന്‌ നടത്തും.