ഒന്നാം സെമസ്റ്റർ ബി.വോക്. നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഒന്നാം സെമസ്റ്റർ എം.ഫിൽ മാത്തമാറ്റിക്സ് നവംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും ഒക്ടോബർ 2020 സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

മൂന്ന്, അഞ്ച് സെമസ്റ്റർ ബി.ടെക്., പാർട്ട് ടൈം ബി.ടെക്. സെപ്‌റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 17-ന് തുടങ്ങും.

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷകളുടെയും കംപ്യൂട്ടർ സയൻസ് ഒഴികെയുള്ള നവംബർ 2019 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

ഇന്റഗ്രേറ്റഡ് പി.ജി. റാങ്ക്‌ ലിസ്റ്റ്

സർവകലാശാലാ പഠനവിഭാഗങ്ങളിലെ 2021-22 അധ്യയനവർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫിസിക്സ്, കെമിസ്ട്രി ജനുവരി 11-നും ബയോസയൻസ് 12-നും ഡെവലപ്മെന്റ് സ്റ്റഡീസ് 14-നും സർവകലാശാലാ സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ പ്രവേശനം നടത്തും.

പി.എച്ച്.ഡി. പ്രവേശനം: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

സർവകലാശാലാ 2021 അധ്യയനവർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടിക പ്രവേശനവിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. യോഗ്യരായവർ 21-നകം റിസർച്ച് ഡിപ്പാർട്ട്മെന്റ്/സെന്ററുകളിൽ റിപ്പോർട്ട് ചെയ്യണം. സീറ്റൊഴിവ് വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി; അപേക്ഷ നീട്ടി

2004 മുതൽ 2010 വരെ പ്രവേശനം ബി.ആർക്ക്. ഒന്ന് മുതൽ 10 വരെ സെമസ്റ്ററുകളിൽ എല്ലാ അവസരങ്ങളും കഴിഞ്ഞവർക്കായി നടത്തുന്ന സെപ്‌റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയ്ക്ക് 20 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും 25-ന് മുമ്പായി പരീക്ഷാഭവനിൽ സമർപ്പിക്കണം. പരീക്ഷാഫീസ്, തീയതി തുടങ്ങി മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.