തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പി.ജി. ഏകജാലക പ്രവേശനത്തിന് കോളേജുകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും തുടർന്നുവരാവുന്ന ഒഴിവുകളിലേക്കും റിപ്പോർട്ട് ചെയ്യാൻ അവസരം. വെയിറ്റിങ്‌ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ജനുവരി അഞ്ചിനുള്ളിൽ ലേറ്റ് രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്കും ഓൺലൈനായോ കോളേജിൽ നേരിട്ടോ റിപ്പോർട്ട്ചെയ്യാം. കോളേജുകൾ തയ്യാറാക്കുന്ന റാങ്കുപട്ടികയിൽനിന്ന് 12 മുതൽ 14-ന് മൂന്നുമണി വരെ പ്രവേശനം നേടാം.