വിദൂരവിദ്യാഭ്യാസ വിഭാഗം 2016 പ്രവേശനം അവസാനവർഷ എം.എസ്‌സി. മാത്തമാറ്റിക്സ് ഏപ്രിൽ, മേയ് 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 14, 18 തീയതികളിൽ നടക്കും.സി.യു.സി.എസ്.എസ്-പി.ജി. 2012 സ്‌കീം, 2019 പ്രവേശനം രണ്ടാംസെമസ്റ്റർ എം.എസ്‌സി. ക്ലിനിക്കൽ സൈക്കോളജി ഏപ്രിൽ 2020 റഗുലർ പരീക്ഷ 21-ന് തുടങ്ങും.സി.യു.സി.ബി.സി.എസ്.എസ്-യു.ജി. രണ്ടാം സെമസ്റ്റർ ബി.കോം, ബി.ബി.എ. ഏപ്രിൽ 2017 റഗുലർ പരീക്ഷയുടെ പുനഃപരീക്ഷ 21-ന് തുടങ്ങും.മൂന്ന്, നാല് സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2019, ഏപ്രിൽ 2020 പ്രാക്ടിക്കൽ പരീക്ഷ 18-ന് ആരംഭിക്കും.
പരീക്ഷാഫലം
സി.യു.സി.എസ്.എസ്. ഒന്നാംസെമസ്റ്റർ എം.എ. ഇക്കണോമിക്സ് നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
ഏപ്രിൽ 2019 പരീക്ഷയുടെ ഫലം ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ച കൊടകര, സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർഥികൾക്ക് രണ്ടാം സെമസ്റ്റർ സി.യു.സി.ബി.സി.എസ്.എസ്. യു.ജി. ബികോം. പ്രൊഫഷണൽ ഏപ്രിൽ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ എട്ടുവരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി
2005 മുതലുള്ള പ്രവേശനത്തിൽ എല്ലാ ചാൻസുകളും നഷ്ടപ്പെട്ട ബി.കോം. വിദ്യാർഥികൾക്ക് അവസാനവർഷ പാർട്ട്-മൂന്ന് പേപ്പറുകളിൽ നടത്തുന്ന ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയ്ക്ക് 16 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും 19-ന് മുമ്പായി പരീക്ഷാഭവനിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാഫലം
സി.സി.എസ്.എസ്. നാലാംസെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എസ്‌സി. മാത്തമറ്റിക്സ്, കംപ്യൂട്ടർ സയൻസ് ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.