നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലായ്‌ 2021 പരീക്ഷയുടെ വൈവ 17 മുതല്‍ ഓണ്‍ലൈനായി നടക്കും.

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം.

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും സെപ്‌റ്റംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കു പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം.

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടുവര്‍ഷം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

ഒന്നാംവര്‍ഷ അദീബി ഫാസില്‍ ഏപ്രില്‍/മേയ് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 17-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും രണ്ടാംവര്‍ഷ അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ ബി.ടെക്. ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ഏപ്രില്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട്‌ടൈം ബി.ടെക് ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

സെനറ്റ് യോഗം

സര്‍വകലാശാലാ സെനറ്റിന്റെ പ്രത്യേക യോഗം 17-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും.

സ്‌പോട്ട് അഡ്മിഷന്‍

സര്‍വകലാശാലാ നിയമപഠന വിഭാഗത്തില്‍ എല്‍.എല്‍.എമ്മിന് സംവരണവിഭാഗത്തില്‍ ഒഴിവുള്ള 9 സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇ.ടി.ബി.-2, മുസ്‌ലിം-1, ഒ.ബി.എച്ച്.-1, ഇ.ഡബ്ല്യു.എസ്.-2, എസ്.സി., എസ്.ടി.-3 എന്നിങ്ങനെയാണ് ഒഴിവ്. പ്രവേശനത്തിനായി 12-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും.