ഫുൾടൈം പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, പാർട്ട് ടൈം പി.ജി. ഡിപ്ലോമ ഇൻ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് ഇൻ അറബിക്, 2019 പ്രവേശനം സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സ്പോക്കൺ അറബിക് മാർച്ച് 2020 പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരെയും 170 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

2013 മുതൽ പ്രവേശനം നാലാംവർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2021 റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് 170 രൂപ പിഴയോടെ 11 വരെ ഫീസടച്ച് 14 വരെ രജിസ്റ്റർചെയ്യാം.

2019 പ്രവേശനം ഒന്നാംസെമസ്റ്റർ നാഷണൽ സ്ട്രീം എം.എസ്‌സി. ബയോടെക്‌നോളജി ഡിസംബർ 2019 പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 170 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

ഒന്നാംസെമസ്റ്റർ ബി.ബി.എ., എൽ.എൽ.ബി. ഓണേഴ്‌സ്, മൂന്നുവർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2020 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 17 വരെ രജിസ്റ്റർചെയ്യാം.