വിദൂരവിദ്യാഭ്യാസ വിഭാഗം യു.ജി., പി.ജി. കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. പിഴയില്ലാതെ 10 വരെയും 100 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. പ്രിന്റ്ഔട്ട് 15-നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: www.sdeuoc.ac.in ഫോണ്‍: 0494 2407356, 2400288

എം.എ. ജേണലിസം സീറ്റൊഴിവ്

ജേണലിസം പഠനവകുപ്പില്‍ എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള രണ്ടു സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏഴിന്‌ രാവിലെ 10.30-ന് ഹാജരാകണം. ഫോണ്‍: 0494 2401144.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട്ടൈം ബി.ടെക്., ബി.ആര്‍ക് നവംബര്‍ 2020 പരീക്ഷകള്‍ക്ക് പിഴകൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 14-ന് തുടങ്ങും.