സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2021-22 അധ്യയനവർഷത്തെ എം.എസ്‌സി. മാത്തമാറ്റിക്സിന് ഓൺലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 10 വരെയും 100 രൂപ പിഴയോടെ 15 വരെയുമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ട് 15-നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.sdeuoc.ac.in). ഫോൺ: 0494 2407356, 2400288

പരീക്ഷയിൽ മാറ്റം

ഡിസംബർ 13-ന് തുടങ്ങാനിരുന്ന 2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യർഥികളുടെ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളെല്ലാം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. മറ്റ് ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളിൽ 13-ന് നടത്താനിരുന്നവ മാത്രം ഡിസംബർ 23-ലേക്ക് മാറ്റി. 2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യർഥികളുടേതൊഴികെ മറ്റെല്ലാ ഒന്നാംസെമസ്റ്റർ ബിരുദ പരീക്ഷകളും ഡിസംബർ 14 മുതൽ മുൻപ് പ്രഖ്യാപിച്ച തീയതിയും സമയക്രമവും അനുസരിച്ചുതന്നെ നടത്തും.

എം.എ. ഹിസ്റ്ററി പ്രവേശനം

സർവകലാശാലാ ചരിത്ര പഠന വിഭാഗത്തിൽ എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള രണ്ടാമത്തെ പ്രൊവിഷണൽ റാങ്ക്‌ലിസ്റ്റ് വെബ്സൈറ്റിൽ (https://history.uoc.ac.in) പ്രസിദ്ധീകരിച്ചു. ഷുവർലിസ്റ്റിൽ ഉൾപ്പെട്ടവർ എട്ടിന് രാവിലെ 10 മണിക്കും ചാൻസ്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ 11 മണിക്കും അസ്സൽ രേഖകൾസഹിതം നേരിട്ട് ഹാജരാകണം. പ്രവേശനത്തിന് അർഹരായവർക്കുള്ള മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. അഭിമുഖത്തിന്‌ ഹാജരാകാത്തവർക്ക് പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടും.

ഡിസർട്ടേഷൻ സമർപ്പണം

നാലാം സെമസ്റ്റർ ഫുൾടൈം എം.ബി.എ. ജൂലായ് 2021 പരീക്ഷയുടെ ഡിസർട്ടേഷൻ 20-നകം സമർപ്പിക്കണം.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ എം.സി.എ. ലാറ്ററൽ എൻട്രി ഡിസംബർ 2021 റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ കോഴ്സുകളുടെ അഞ്ചാം സെമസ്റ്റർ നവംബർ 2021 റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ആറുമുതൽ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷയും ഏപ്രിൽ 2021 റുഗലർ പരീക്ഷയും 14-നും മൂന്നാം സെമസ്റ്റർ ബി.വോക്. ഒപ്റ്റോമെട്രി ആൻഡ്‌ ഒഫ്താൽമോളജിക്കൽ ടെക്നിക്സ് നവംബർ 2019, 2020 റഗുലർ പരീക്ഷകൾ എട്ടിനും തുടങ്ങും.

പരീക്ഷാഫലം

ഒന്നാംവർഷ അദീബി ഫാസിൽ പ്രിലിമിനറി റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സലുൽ ഉലമ നവംബർ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപയർമെന്റ്) ഏപ്രിൽ 2021 റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ അപേക്ഷ

ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.ടി.എം., ബി.എ. അഫ്സലുൽ ഉലമ ഒന്നാം സെമസ്റ്റർ നവംബർ 2017, രണ്ട്, നാല് സെമസ്റ്റർ ഏപ്രിൽ 2018 പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.