തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിൽ കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകർക്കായി നാലുമുതൽ 17 വരെ നടത്താനിരുന്ന റിഫ്രഷർ കോഴ്സ് മാറ്റി. ഇത് ജനുവരി നാലുമുതൽ 16 വരെ നടത്തും. 21 വരെ ughrdc.uoc.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.