2021-22 അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിന് 13-ന് വൈകീട്ട് മൂന്നുമണിവരെ അപേക്ഷിക്കാം.

എക്‌സ്‌റ്റേണൽ പ്രാക്‌ടിക്കൽ

നാലാംസെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2021 പരീക്ഷയുടെ എക്‌സ്‌റ്റേണൽ പ്രാക്ടിക്കൽ 8, 9, 10 തീയതികളിൽ നടക്കും.

പുനർമൂല്യനിർണയം

എസ്.ഡി.ഇ. ആറാംസെമസ്റ്റർ ബി.എസ്‌സി. ഏപ്രിൽ 2021 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. നവംബർ 2020 പരീക്ഷയുടെയും ആറാംസെമസ്റ്റർ ബി.എ., എ.എഫ്.യു., ബി.എസ്.ഡബ്ല്യു. ഏപ്രിൽ 2021 പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

നാലാംവർഷ ബി.എച്ച്.എം. ഏപ്രിൽ 2021 റഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

രേഖകൾ നൽകണം

2021-22 അധ്യയനവർഷത്തിൽ പുതിയ കോളേജുകൾക്ക് ഭരണാനുമതിയും എൻ.ഒ.സി.യും ലഭിച്ചവർ ആവശ്യമായ രേഖകൾ സർവകലാശാലയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407112.

അഭിമുഖം

സർവകലാശാലാ ഹെൽത്ത് സെന്ററിൽ ലേഡി മെഡിക്കൽ ഓഫീസർ, ഫിസിഷ്യൻ തസ്തികകളിൽ കരാർ നിയമനം. അഭിമുഖം ഒന്പതിന്.

വാക് ഇൻ ഇന്റർവ്യൂ

സർവകലാശാലാ എൻജിനിയറിങ് കോളേജിലെ (ഐ.ഇ.ടി.) ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്‌ വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം. ഏഴിന് വാക് ഇൻ ഇന്റർവ്യൂ. രണ്ട് ഒഴിവുകളാണുള്ളത്. (www.cuiet.info).