തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്ക് തിങ്കളാഴ്ച അവധി നൽകി വൈസ് ചാൻസലർ ഉത്തരവിട്ടു. കൊണ്ടോട്ടി താലൂക്ക് കൺടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
കൊണ്ടോട്ടി താലൂക്കിൽ ഉൾപ്പെട്ട പള്ളിക്കൽ, ചേേലമ്പ്ര വില്ലേജുകളിലാണ് സർവകലാശാലാ ഓഫീസുകൾ പലതും. തുടർന്നുള്ള ദിവസങ്ങളിലെ സർവകലാശാലാ പ്രവർത്തനം ജില്ലാഭരണകൂടവുമായി ചർച്ചചെയ്ത ശേഷമേ ഉണ്ടാകൂ.