സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമ ആൻഡ്‌ ഫൈൻആർട്സിൽ എം.എ. മ്യൂസിക് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ പഠനവകുപ്പിൽനിന്നുള്ള നിർദേശാനുസരണം നാലിനു മുമ്പായി പ്രവേശനം നേടണം. ക്ലാസുകൾ ആറിനു തുടങ്ങും. ഫോൺ 0494 2407016, 7017

എം.എസ്‌സി ഫുഡ്സയൻസ് റാങ്ക്‌ലിസ്റ്റ്

സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ സ്വാശ്രയ എം.എസ്‌സി. ഫുഡ്സയൻസ് ആൻഡ് ടെക്നോളജി പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടിന് രാവിലെ 10 മണിക്കാണ് പ്രവേശനം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407345.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാംസെമസ്റ്റർ ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ടെലിവിഷൻ ആൻഡ്‌ ഫിലിം പ്രൊഡക്‌ഷൻ, ഗ്രാഫിക് ഡിസൈൻ ആൻഡ്‌ ആനിമേഷൻ നവംബർ 2020 പരീക്ഷകളും സർവകലാശാലാ പഠനവിഭാഗത്തിലെ എം.എസ്‌സി. ഫോറൻസിക് സയൻസ് ഏപ്രിൽ 2021 റഗുലർ പരീക്ഷയും 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാംസെമസ്റ്റർ എം.എസ്‌സി റേഡിയേഷൻ ഫിസിക്സ് ജനുവരി 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം വർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോ ബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി നവംബർ 2020 സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

രണ്ടാംസെമസ്റ്റർ എം.സി.എ. ലാറ്ററൽ എൻട്രി ഡിസംബർ 2020 പരീക്ഷയുടെയും എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ നവംബർ 2019 ഒന്നാം സെമസ്റ്റർ പരീക്ഷയുടെയും ഏപ്രിൽ 2020 രണ്ടാം സെമസ്റ്റർ പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്‌സി. റേഡിയേഷൻ ഫിസിക്സ് സീറ്റൊഴിവ്

സർവകലാശാലാ ഫിസിക്സ് പഠനവിഭാഗത്തിൽ എസ്.സി., എസ്.ടി., ഇ.ടി.ബി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ വകുപ്പു മേധാവിയുടെ phyhod@uoc.ac.in എന്ന ഇ -മെയിലിൽ അപേക്ഷയുടെ പകർപ്പ്, മാർക്ക് ലിസ്റ്റ്, ജാതി/വരുമാന സർട്ടിഫിക്കറ്റ് എന്നിവസഹിതം ഉടൻ അപേക്ഷിക്കുക.

എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ്

സർവകലാശാലാ കമ്പ്യൂട്ടർസയൻസ് പഠനവകുപ്പിൽ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസിന് എസ്.സി., എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രസ്തുത വിഭാഗക്കാർ മൂന്നിന് രാവിലെ 11 മണിക്ക് രേഖകൾസഹിതം പഠനവകുപ്പിൽ ഹാജരാകണം.