തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തിലെ എം.എ.-ജെ.എം.സി. പ്രവേശനത്തിന് പി.എച്ച്. വിഭാഗത്തില്‍ ഒരുസീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നാലിന് മുൻപായി പഠനവകുപ്പില്‍ ഹാജരാകണം.
ജിയോളജി പഠനവകുപ്പില്‍ എം.എസ്‌സി. അപ്ലൈഡ് ജിയോളജി പ്രവേശനത്തിന് ഒരു എസ്.ടി. സീറ്റ് ഒഴിവുണ്ട്. എം.എസ്‌സി. അപ്ലൈഡ് ജിയോളജി എന്‍ട്രസ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്ത എസ്.ടി. വിഭാഗത്തിലുള്ളവര്‍ പ്രവേശനം നേടാന്‍ മൂന്നിന് നാലരയ്ക്ക് മുൻപായി പഠനവിഭാഗത്തില്‍ ഹാജരാകണം.
എല്‍.എല്‍.എം. പ്രവേശനത്തിന് ഒരു ഓപ്പണ്‍ സീറ്റും ഇ.ടി.ബി.-രണ്ട്, മുസ്‌ലിം-ഒന്ന്, ഒ.ബി.എച്ച്.-ഒന്ന്, ഇ.ഡബ്ല്യു.എസ്.-രണ്ട്, എസ്.സി./എസ്.ടി-നാല് സീറ്റുകളും ഒഴിവുണ്ട്. എല്‍.എല്‍.എം. രണ്ട് വര്‍ഷ പ്രവേശനപ്പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്തവരില്‍ താത്പര്യമുള്ളവര്‍ ഏഴിന് 10.30-ന് നിയമ പഠനവിഭാഗത്തില്‍ ഹാജരാകണം.
പരീക്ഷ
2007 സിലബസ്, അവസാനവര്‍ഷ അദീബേ ഫാസില്‍ ഉര്‍ദു ഏപ്രില്‍/മേയ് 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 29-ന് തുടങ്ങും.
മാര്‍ച്ച് 16 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന, 2009 സ്‌കീം നാലാംസെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട്ടൈം ബി.ടെക്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും, 2014 സ്‌കീം അഞ്ചാംസെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 2021 ജനുവരി ആറുമുതല്‍ തുടങ്ങും.