കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ എം.എ സംസ്‌കൃതം സാഹിത്യ സ്‌പെഷ്യല്‍, എം.എ സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ജനറല്‍ റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷനല്‍ ഫിനാന്‍സ്, എം.ബി.എ ഹെല്‍ത്‌കെയര്‍ മാനേജ്‌മെന്റ് സി.യു.സി.എസ്.എസ് ജൂണ്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഫെബ്രുവരി 21 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാലാ രണ്ടാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് സി.യു.സി.എസ്.എസ് ജൂണ്‍ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
 
പരീക്ഷ
 
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.വോക് (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫെബ്രുവരി 26 ന് തുടങ്ങും.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി 2014 മുതല്‍ പ്രവേശനം റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫെബ്രുവരി 19 ന് തുടങ്ങും.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ 2012 മുതല്‍ പ്രവേശനം ബി.ആര്‍ക് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫെബ്രുവരി 28 ന് തുടങ്ങും.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റ്ര്‍ ബി.ആര്‍ക് 2004 സ്‌കീം 2004 മുതല്‍ 2008 പ്രവേശനം, 2009 മുതല്‍ 2011 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 28 നാരംഭിക്കും.
 
മൂല്യനിര്‍ണ്ണയക്യാമ്പ്
 
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.കോം സി.യു.സി.എസ്.എസ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയക്യാമ്പ് ഫെബ്രുവരി 14 മുതല്‍ നോര്‍ത്ത് സോണ്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലും, സൗത് സോണ്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലും നടക്കും. പി.ജി.ക്ലാസ്സുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അദ്ധ്യാപന പരിചയമുള്ളവര്‍ ക്യാമ്പില്‍ നിര്‍ബന്ധമായും ഹാജരാവണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
 
 
പുനര്‍മൂല്യനിര്‍ണ്ണയഫലം
 
കാലിക്കറ്റ് സര്‍വകലാശാലാ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി, ബി.സി.എ, സി.യു.സി.ബി.സി.എസ്.എസ് നവംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു.
 
 
പ്രോജക്ട് വര്‍ക്ക് ഓറിയന്റേഷന്‍
 
കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ എസ്.ഡി.ഇ രീതിയില്‍ രജിസ്റ്റര്‍ ചെയ്ത് ആറാം സെമസ്റ്റര്‍ (യു.ജി) യില്‍  പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രോജക്ട് വര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.  വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ കൊടുത്ത മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
 
 
ഡിസെബിലിറ്റി ആക്റ്റ്; ചേമ്പില്‍ വിവേകാനന്ദന്റെ പ്രഭാഷണം സര്‍വകലാശാലയില്‍ 
 
കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.മുഹമ്മദ് കോയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 ന് രാവിലെ 10.30 ന് ഡിസബിലിറ്റി ആക്റ്റ് 2016 എന്ന വിഷയത്തില്‍ അഡ്വ. ചേമ്പില്‍ വിവേകാനന്ദന്‍ പ്രഭാഷണം നടത്തുന്നു. സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം.
 
 
പരീക്ഷാ അപേക്ഷ
 
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.ജി.ഡി.എ 2014 പ്രവേശനം സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 14 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം. പ്രിന്റൗട്ട് ചെലാന്‍ സഹിതം ഫെബ്രുവരി 15 നകം ലഭിക്കണം.
കാലിക്കറ്റ് സര്‍വകലാശാലാ കോളേജ്, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (എസ്.ഡി.ഇ) ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.എസ്.സി ഇന്‍ ആള്‍ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ, ബി.എം.എം.സി, ബി.എസ്.ഡബ്ലിയു, ബി.വി.സി, ബി.എ.അഫ്‌സലുല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
 
 
സി.എച്ച് മുഹമ്മദ്‌കോയ  ചെയര്‍ ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
 
ബഹുതല സ്പര്‍ശിയായ വികസന സങ്കല്‍പ്പമാണ് ഇന്നത്തെ ആവശ്യമെന്ന് മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച് മുഹമ്മദ്‌കോയ  ചെയര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എം.സി.വടകര അദ്ധ്യക്ഷനായിരുന്നു.
 
 
അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം
 
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി.പരീക്ഷാമൂല്യനിര്‍ണ്ണയത്തിനും പ്രോജക്റ്റ് മൂല്യനിര്‍ണ്ണയത്തിനുമുള്ള വിവിധ പാനലുകള്‍ നവീകരിക്കുന്നതിലേക്കായി അര്‍ഹരായ അദ്ധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊഫോര്‍മ വെബ്‌സൈറ്റില്‍. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.