കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ / ബി.എസ്.സി / ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ / ബി.കോം / ബി.ബി.എ / ബി.എ മള്‍ട്ടീമീഡിയ / ബി.സി.എ / ബി.കോം ഓണേഴ്‌സ്-സി.സി.എസ്.എസ് / ബി.കോം പ്രൊഫഷണല്‍ / ബി.എസ്.ഡബ്ല്യൂ / ബി.ടി.എച്ച്.എം / ബി.വി.സി / ബി.എച്ച്.എ / ബി.ടി.എഫ്.പി / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ റഗുലര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി പത്ത് വരെയും 150 രൂപ പിഴയോടെ ജനുവരി 15 വരെയും അപേക്ഷിക്കാം. പരീക്ഷ ജനുവരി 31-ന് ആരംഭിക്കും.
 
പരീക്ഷ
 
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.കോം / എം.എ / എം.സി.ജെ / എം.എല്‍.ഐ.എസ്.സി / എം.എസ്.സി / എം.ടി.എ (സി.സി.എസ്.എസ്) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 25-ന് ആരംഭിക്കും.
 
 
പി.ജി സ്‌പോട്ട് പെയ്‌മെന്റ് ക്യാമ്പ്
 
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഫൈനല്‍ എം.കോം (തിയറി ആന്റ് ഡെസര്‍ട്ടേഷന്‍ മൂല്യനിര്‍ണയം), എം.എ ഹിസ്റ്ററി, എം.എ അറബിക്, എം.എ സംസ്‌കൃതം, എം.എ ഹിന്ദി എന്നിവയുടെ സ്‌പോട്ട് പെയ്‌മെന്റ് ക്യാമ്പ് ജനുവരി ഒമ്പതിന് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. എല്ലാ ചെയര്‍മാന്‍മാരും ചീഫ് എക്‌സാമിനര്‍മാരും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
 
 
സുവര്‍ണ്ണ ജൂബിലി ക്വിസ് പരമ്പര
 
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെയും, സര്‍വകലാശാലാ പഠനവകുപ്പുകളിലെയും ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫൈനല്‍ മെഗാ ക്വിസില്‍ പങ്കെടുക്കാം. ഫൈനലില്‍ ഒന്നാം സ്ഥാനം നേടുന്ന രണ്ടംഗ ടീമിന് സിംഗപ്പൂര്‍ യാത്ര (ടിക്കറ്റ്, വിസ, താമസം) യാണ് സമ്മാനം (വിജയികളുടെ ടീമിന് യാത്ര താല്‍പ്പര്യമില്ലാതിരിക്കുകയോ, അവിചാരിത കാരണങ്ങളാല്‍ സംഘടിപ്പിക്കാന്‍ തടസം നേരിടുകയോ ചെയ്യുന്ന പക്ഷം 50,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും). രണ്ടാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 10,000  രൂപയുമാണ് സമ്മാന തുക. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും തൊട്ടടുത്ത മൂന്ന് ടീമുകള്‍ക്ക് 2,000 രൂപ വീതവും സമ്മാനങ്ങള്‍ നല്‍കും. അഞ്ച് ജില്ലകളിലെ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുക. കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട് പേര്‍ ഉള്‍പ്പെടുന്ന ടീമിന് പങ്കെടുക്കാം. ഒരു കോളേജില്‍ നിന്ന് പരമാവധി രണ്ട് ടീമുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. അതത് ജില്ലകളിലെ കോളേജുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അതത് ജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം ജില്ലാതല മത്സരങ്ങള്‍ക്ക് ഹാജരാകണം. രജിസ്‌ട്രേഷന് സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഹോം പേജിലുള്ള ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍: 9388103944, 0494 2407230, 8086212169. ജില്ലാതല മത്സരങ്ങള്‍ പാലക്കാട് ജനുവരി 11, വയനാട് ജനുവരി 12, കോഴിക്കോട് ജനുവരി 15, മലപ്പുറം ജനുവരി 16, തൃശൂര്‍ ജനുവരി 17 തിയതികളില്‍ നടക്കും. മെഗാ ഫൈനല്‍ മത്സരം ജനുവരി 19-ന് സര്‍വകലാശാലയില്‍ നടക്കും. ജില്ലാതല മത്സരങ്ങളുടെ തലേദിവസം  അഞ്ച് മണി വരെ രജിസ്‌ട്രേഷന്‍ നടത്താം.
 
 
ജൂനിയര്‍ ലാബ് അസിസ്റ്റന്റ് പ്രമാണ പരിശോധന
 
കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സിലെ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവരുടെ അസ്സല്‍ പ്രമാണ പരിശോധന (എസ്.എസ്.എല്‍സി, വി.എച്ച്.എസ്.ഇ-എം.എല്‍.ടി, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് മുതലായവ) ജനുവരി അഞ്ചിന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. അപേക്ഷകര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.