കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം യു.ജി.സി അംഗീകാരത്തോടെ നടത്തുന്ന ബി.എ / ബി.കോം / ബി.ബി.എ / ബി.എസ്.സി മാത്‌സ് / എം.എ / എം.കോം / എം.എസ്.സി മാത്‌സ് എന്നീ കോഴ്‌സുകളിലേക്കുള്ള 2017-18 വര്‍ഷത്തെ പ്രവേശന നടപടികള്‍ ഒക്‌ടോബര്‍ രണ്ടാം വാരം മുതല്‍ ആരംഭിക്കും. വിവരങ്ങള്‍ www.sdeuoc.ac.in വെബ്‌സൈറ്റില്‍.
 
ശരീരഭാഷ-വിജയത്തിലേക്കുള്ള രഹസ്യം
 
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് വിഭാഗത്തില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടനകളുടെ സഹകരണത്തോടെ ശരീരഭാഷ-വിജയത്തിലേക്കുള്ള രഹസ്യം എന്ന വിഷയത്തില്‍ ഒക്‌ടോബര്‍ 22-ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. രജിസ്‌ട്രേഷന് ഫോണ്‍: 9446496167, 9847991192.
 
പി.ജി സീറ്റ് ഒഴിവ്
 
കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍ എം.എല്‍.ഐ.എസ്.സിക്ക് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷനുള്ള എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ ഒമ്പതിന് മൂന്ന് മണിക്കകം പഠനവകുപ്പില്‍ ഹാജരാകണം.
കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവകുപ്പില്‍ എം.എ ഇംഗ്ലീഷിന് എസ്.സി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷനുള്ള എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 11-ന് ഉച്ചക്ക് 12-നകം പഠനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 09494 2407259, 9847144563.
കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സിന് എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഓരോ സീറ്റ് ഒഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ ഏഴിന് ഉച്ചക്ക് 12.30-നകം പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494 2407388.
 
അഡീഷണല്‍ ബിരുദത്തിന് അപേക്ഷിക്കാം
 
കാലിക്കറ്റ് സര്‍വകലാശാലാ ബിരുദം ഉള്ളവര്‍ക്ക് വിദൂരവിദ്യാഭ്യാസം വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് രണ്ട് വര്‍ഷം കൊണ്ട് മറ്റൊരു ഡിഗ്രി പഠനം പൂര്‍ത്തിയാക്കാവുന്നതാണ്. ബി.എ / ബി.എസ്.സി ഡിഗ്രി ഉള്ളവര്‍ക്ക് കോമണ്‍ കോഴ്‌സ് (ഇംഗ്ലീഷ്, സെക്കണ്ട് ലാംഗ്വേജ്) എഴുതേണ്ടതില്ല. ബി.കോം / ബി.ബി.എ / ബി.എം.എം.സി (എല്‍.ആര്‍.പി) പാസ്സായവര്‍ക്ക് ബി.എ / ബി.എസ്.സി ഡിഗ്രി എടുക്കണമെങ്കില്‍ എല്ലാവിഷയങ്ങളും (കോമണ്‍ കോഴ്‌സ് ഉള്‍പ്പെടെ) എഴുതണം. 2008-ന് മുമ്പ് പഠനം പൂര്‍ത്തിയായവരാണെങ്കില്‍ (ന്യൂമേറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍) എസ്.ഡി.ഇയുടെ 'ഫോംസ് റ്റു ഡൗണ്‍ലോഡ്' എന്ന ലിങ്കില്‍ നിന്നും അഡീഷണല്‍ ഡിഗ്രിയുടെ ഫോം ഡൗണ്‍ലേഡ് ചെയ്ത് അപേക്ഷിക്കണം. ഇവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുണ്ടായിരിക്കുന്നതല്ല. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288, 2407494.
 
പരീക്ഷ
 
കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക് / പാര്‍ട്ട് ടൈം ബി.ടെക് (2009 സ്‌കീം) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ നവംബര്‍ മൂന്നിന് ആരംഭിക്കും.
 
പരീക്ഷാഫലം
 
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
 
പരീക്ഷാ അപേക്ഷ
 
കാലിക്കറ്റ് സര്‍വകലാശാല രണ്ട്, നാല് സെമസ്റ്റര്‍ എല്‍.എല്‍.എം (2013 മുതല്‍ പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 14 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 18 വരെയും അപേക്ഷിക്കാം.
 
എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശന പരീക്ഷ
 
കാലിക്കറ്റ് സര്‍വകലാശാലാ സി.സി.എസ്.ഐ.ടികളിലേക്ക് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് പരീക്ഷ ഒക്‌ടോബര്‍ ആറിന് രാവിലെ 11 മണിക്ക് നടക്കും. ഹാള്‍ടിക്കറ്റ് അന്ന് രാവിലെ 10.30-ന് സര്‍വകലാശാലാ സി.സി.എസ്.ഐ.ടിയില്‍ നിന്ന് ലഭിക്കും. ഐ.ഡി കാര്‍ഡ് സഹിതം ഹാജരാകണം.
 
അണ്ടര്‍ 17 ലോകകപ്പ്: ദീപ ശിഖാ പ്രയാണത്തിന് സര്‍വകലാശാലയില്‍ സ്വീകരണം
 
അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ദീപ ശിഖാ പ്രയാണത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വീകരണം. ഒളിമ്പ്യന്‍ പി.ബാലചന്ദ്രനില്‍ നിന്ന് മന്ത്രി കെ.കെ.ശൈലജ, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, കെ.വിശ്വനാഥ്, ഡോ.വി.പി.സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി.
 
കളരി പരിശീലന പദ്ധതിക്ക് തുടക്കമായി
 
കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി കളരിപരിശീലനം ആരംഭിച്ചു. ഉദ്ഘാടനം രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുള്‍മജീദ് നിര്‍വഹിച്ചു. ചടങ്ങില്‍ കളരി പാരമ്പര്യത്തിലെ പ്രതിഭയായ പത്മശ്രീ മീനാക്ഷിയമ്മയെ ആദരിച്ചു. കളരിപ്പയറ്റിന്റെ കേരള പാരമ്പര്യത്തെക്കുറിച്ച് കെ.വി.രാജന്‍ പ്രഭാഷണം നടത്തി. പഠനവകുപ്പ് മേധാവി ഡോ.കെ.എം.അനില്‍ അധ്യക്ഷനായിരുന്നു. വിവിധ കലാപരിപാടികളും കടത്തനാട് കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റും അരങ്ങേറി. ഫോക്‌ലോര്‍ പഠനവകുപ്പിനു കീഴിലുള്ള കുഴിക്കളരിയില്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെയാണ് പരിശീലനം നടക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 7907731923 എന്ന നമ്പറില്‍ ബന്ധപ്പെടണം.