തിരുവനന്തപുരം: പി.എസ്.സി. ഏപ്രിൽ 30 വരെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ജോലിപരിശോധനയും (സർവീസ് വെരിഫിക്കേഷൻ) മാറ്റിവെച്ചു. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റി.

2021 ജനുവരിയിലെ വിജ്ഞാപനപ്രകാരമുള്ള മുഴുവൻ വകുപ്പുതല പരീക്ഷകളും മാറ്റിവെച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.