തൊടുപുഴ: കേരളത്തിലെ ആധാരം എഴുത്തുകാർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ഓണം ഫെസ്റ്റിവൽ അലവൻസിന്റെ വിതരണോദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും. വ്യാഴാഴ്ച ഇടുക്കി ജില്ലയിലെ മുഴുവൻ ആധാരം എഴുത്ത് ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റ്റി.എസ്. ഷംസുദ്ദീൻ അറിയിച്ചു.