ചെയിന്‍ സര്‍വെ പരീക്ഷാ ഫലം
2017 ജൂലായ് 29, 31, ഒക്ടോബര്‍ 30, 31 തീയതികളില്‍ തിരുവനന്തപുരം, താമരശ്ശേരി കേന്ദ്രങ്ങളില്‍ നടത്തിയ ചെയിന്‍ സര്‍വ്വെ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.  സര്‍വ്വെ ഡയറക്ടറേറ്റിലും, സര്‍വ്വെ വകുപ്പിന്റെ വെബ്‌സൈറ്റിലും www.dsir.kerala.gov.in ലും ബന്ധപ്പെട്ട സര്‍വ്വേ ഓഫീസുകളിലും പരീക്ഷാഫലം പരിശോധിക്കാം.
 
ഡി ഫാം സപ്ലിമെന്ററി പരീക്ഷാ ഫലം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് 2017 ഡിസംബറില്‍ നടത്തിയ ഡി.ഫാം പാര്‍ട്ട് -II സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ www.cmd.kerala.gov.in ല്‍ ലഭിക്കും.
 
കെ-ടെറ്റ് പരീക്ഷ
2017 ആഗസ്റ്റില്‍ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
 
ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, ഡിപ്ലോമാ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമാ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ടാവും. സ്റ്റൈപ്പന്റും ലഭിക്കും.  ഒ.ബി.സി, എസ്.ഇ, ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.  അപേക്ഷകര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരളസ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനംഗ് ഡിവിഷന്‍, സിറ്റിസെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695 024 എന്ന വിലാസത്തില്‍ നേരിട്ടെത്തണം.  ഫോണ്‍ : 0471-2474720, 2467728.
 
സൂപ്പര്‍വൈസര്‍ ഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2017 ഡിസംബറില്‍ നടത്തിയ സൂപ്പര്‍വൈസര്‍ 'ബി' ഗ്രേഡ് എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ  ജില്ലാ ഓഫീസുകളിലും ഔദേ്യാഗിക വെബ്‌സൈറ്റായ www.ceikerala.gov.in ലും ഫലം ലഭ്യമാണ്. 
 
ആധാരമെഴുത്ത് ലൈസന്‍സ് പരീക്ഷ : റീവാല്യുവേഷന് 24 വരെ അപേക്ഷിക്കാം
2017 ഡിസംബര്‍ 23 ന് നടന്ന ആധാരമെഴുത്ത് ലൈസന്‍സിനുള്ള പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച മാര്‍ക്ക് വിവരം രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഔദേ്യാഗിക വെബ്‌സൈറ്റായ www.keralaregistration.gov.in ല്‍ പ്രസിദ്ധീകരിച്ചതായി ആധാരമെഴുത്ത് ലൈസന്‍സിംഗ് അതോറിറ്റിയായ രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ലൈസന്‍സിംഗ്) വി.എം. ഉണ്ണി അറിയിച്ചു.  പരീക്ഷാഫലം ജനുവരി 25 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.  റീവാല്യുവേഷനുള്ള അപേക്ഷകള്‍ രജിസ്‌ട്രേഷന്‍ ഡി.ഐ.ജിക്ക്(ലൈസന്‍സിംഗ്) ഫെബ്രുവരി 24 വരെ സമര്‍പ്പിക്കാം.
 
യു.എസ്.എസ്. സര്‍ട്ടിഫിക്കറ്റുകള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വിതരണം ചെയ്യണം
2017 മാര്‍ച്ചില്‍ നടത്തിയ യു.എസ്.എസ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍  ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൈപ്പറ്റി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വിതരണം ചെയ്യണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
 
പ്രതിഭാ സ്‌കോളര്‍ഷിപ്പ്: താത്കാലിക റാങ്ക് ലിസ്റ്റ്
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2017-18 ലെ പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ 100 വിദ്യാര്‍ത്ഥികളുടെ താല്‍ക്കാലിക റാങ്ക്‌ലിസ്റ്റ് www.kscste.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കണ്ടറി തലത്തില്‍ എല്ലാ വിഷയങ്ങര്‍ക്കും 100 ശതമാനം മാര്‍ക്ക് നേടിയ 17 വിദ്യാര്‍ത്ഥികളാണ് ആദ്യത്തെ 17 റാങ്കുകള്‍ കരസ്ഥമാക്കിയിരിക്കുന്നത്.  33 വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ട്.  താല്‍ക്കാലിക് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അനുബന്ധ രേഖകള്‍ ഫെബ്രുവരി 19 ന് മുമ്പ് ഹാജരാക്കണം. സ്റ്റേറ്റ്, സി.ബി.എസ്.ഇ പരീക്ഷ ബോര്‍ഡുകളില്‍ നിന്നും യഥാക്രമം ശാസ്ത്ര വിഷയങ്ങള്‍ക്ക് 99.125 ശതമാനം, 97.25 ശതമാനം മാര്‍ക്കുകള്‍ക്ക് മുകളില്‍ നേടിയവരാണ് 2017-18 ലെ പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.