എന്‍ജിനീയറിങ് ഡിപ്ലോമ തുല്യതാപരീക്ഷ: മാര്‍ച്ച് 17 വരെ അപേക്ഷിക്കാം
 
മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്‍കുന്ന എന്‍ജിനീയറിങ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ടു വര്‍ഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന ത്രിവത്സര  എന്‍ജിനീയറിങ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി തുല്യത ലഭിക്കുന്നതിനുള്ള തുല്യതാ പരീക്ഷ സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ മെയ് അഞ്ചിന് നടത്തും. പരീക്ഷാ സംബന്ധ വിവരങ്ങളടങ്ങിയ നോട്ടിഫിക്കേഷന്‍ www.tekeral.org യിലെ  Equivalency Test എന്ന ലിങ്കില്‍ ലഭ്യമാണ്. ഓണ്‍ലൈനായി മാര്‍ച്ച് 17 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ഫീസടച്ച രേഖകള്‍ സഹിതം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 20 ന് മുന്‍പ് സമര്‍പ്പിക്കണം.
 
കേരള വനിതാ കമ്മീഷന്‍ ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
 
ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മൈനര്‍ / മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങള്‍, അപേക്ഷര്‍ക്ക് വേണ്ട യോഗ്യത,  പ്രൊപ്പോസല്‍  തയ്യാറാക്കേണ്ട രീതി, നിബന്ധനകള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍  www.keralawomenscommission.gov.in ല്‍ ലഭ്യമാണ്.  വെബ്‌സൈറ്റില്‍  നല്‍കിയിരിക്കുന്ന  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രൊപ്പോസലുകള്‍ മാത്രമേ പരിഗണിക്കൂ. പ്രൊപ്പോസലുകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.