കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മോളിക്യുലാര്‍ ബയോളജി അസി. പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മുഖാമുഖം 28-ന് രണ്ടിന് സര്‍വകലാശാലയുടെ താവക്കര കാമ്പസില്‍ നടക്കും. വിദ്യാഭ്യാസയോഗ്യതയുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്. (www.kannuruniverstiy.ac.in).നിലവില്‍ മൂന്നുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന അസി. പ്രൊഫസര്‍മാര്‍ക്ക് വകുപ്പുതലവന്റെ സമ്മതപത്രം ഹാജരാക്കി മുഖാമുഖത്തില്‍ പങ്കെടുക്കാം.