തിരുവനന്തപുരം: ഒഡെപെക്ക് മുഖേന യു.എ.ഇ.യിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി. നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി 13-ന് ഒഡെപെക്ക് ഓഫീസിൽ സ്കൈപ്പ് ഇന്റർവ്യു നടത്തും. www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440.