കോഴിക്കോട്: എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യഅവാർഡിന് രചയിതാക്കളിൽനിന്നും പ്രസാധകരിൽനിന്നും കൃതികൾ ക്ഷണിച്ചു.
സഞ്ചാരസാഹിത്യം, ജീവചരിത്രം, കഥ, കവിത, നോവൽ, ലേഖനസമാഹാരം എന്നീ ശാഖകളിലെ കൃതികളാണ് പരിഗണിക്കുക. 2017, 18, 19 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മൂന്ന് കോപ്പികൾ സഹിതം നവംബർ 30-ന് മുൻപായി എം.പി. ഇന്പിച്ചഹമ്മദ്, ജനറൽസെക്രട്ടറി, എസ്.കെ. പൊറ്റെക്കാട്ട് അവാർഡ് സമിതി, ബിയ്യാമൻസിൽ, മാളിയേക്കൽ റോഡ്, കുണ്ടുങ്ങൽ, കോഴിക്കോട് -673003 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9847012133.