തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് വിഭാഗത്തിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. പ്രതിമാസ മൊത്തവേതനം: 25,830 രൂപ. യോഗ്യത: ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/തത്തുല്യവും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പരിചയവും. പ്രായം: 2019 ജനുവരി ഒന്നിന് 36 കവിയരുത്. വിവരങ്ങൾ www.uoc.ac.in വെബ്‌സൈറ്റിൽ.