നീലേശ്വരം: പടന്നക്കാട് കാർഷിക കോളേജിൽ പച്ചക്കറികളിലെയും പഴങ്ങളിലെയും അവശിഷ്ട കീടനാശിനി നിർണയ പദ്ധതിയിലേക്ക് റിസർച്ച് അസിസ്റ്റന്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് ജൂൺ 11-ന് രാവിലെ പത്തിന് അഭിമുഖം നടത്തും. ഒരു വർഷത്തേക്കാണ്‌ നിയമനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9995380561.

മേട്രൺ അഭിമുഖം നാളെ

കാസർകോട്: പെരിയ ജവാഹർ നവോദയ വിദ്യാലയത്തിലെ മേട്രൺ (ലേഡീസ്) തസ്തികയിൽ താത്‌കാലിക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച സ്കൂളിൽ നടക്കും. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള 35-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക്‌ പങ്കെടുക്കാം. ഫോൺ: 0467 2234057