തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലുള്ള പട്ടാമ്പി ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലനകേന്ദ്രത്തിൽ ക്ലർക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർനിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പി.എസ്.സി. നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയുമാണ് മാനദണ്ഡം(കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം). നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ചൊവ്വാഴ്ച രാവിലെ 10-ന് തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാകണം.