തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിൽ വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കുന്നു. ഫെബ്രുവരി ഒന്നു മുതൽ 10 വരെ തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org(http://demo.norkaroots.net/recruitment-2015.aspx) എന്ന ലിങ്ക് മുഖേന അപേക്ഷിക്കണമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി ജനുവരി 28. വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽനിന്ന്‌), 00918802012345 (വിദേശത്തുനിന്ന്‌ മിസ്ഡ് കോൾ സേവനം)ൽ ലഭിക്കും.