തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ അപേക്ഷകരുടെ, കൂട്ടിച്ചേർക്കപ്പെട്ട പട്ടികയിലുള്ള ഉദ്യോഗാർഥികൾ യോഗ്യതാരേഖകളുടെ പകർപ്പ് 26-ന് മുമ്പ് സമർപ്പിക്കണം.
curecdocs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലാണ് നൽകേണ്ടത്. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ. മുമ്പ് പ്രസിദ്ധീകരിച്ച ആദ്യപട്ടികയിൽ ഉൾപ്പെട്ടവർ വീണ്ടും രേഖകൾ സമർപ്പിക്കേണ്ടതില്ല.