തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സ്, കാത് ലാബ് ടെക്‌നീഷൻ, പെർഫ്യൂഷനിസ്റ്റ് എന്നിവരെ നോർക്ക റൂട്‌സ് മുഖേന തിരഞ്ഞെടുക്കുന്നു. കാത് ലാബ് ടെക്‌നീഷൻ, പെർഫ്യൂഷനിസ്റ്റ്‌ തസ്തികകളിൽ പുരുഷന്മാർക്കും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം.

യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി. പ്രായപരിധി: 30 വയസ്സ്. അവസാന തീയതി: 20. ടോൾ ഫ്രീ നമ്പർ: 18004253939(ഇന്ത്യയിൽനിന്ന്). 00918802012345(വിദേശത്തുനിന്ന്). വെബ്സൈറ്റ്: www.norkaroots.org