തലശ്ശേരി: ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ സഹായത്തോടെ മലബാർ കാൻസർ സെന്ററിൽ നടത്തുന്ന താത്കാലിക ഗവേഷണ പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോകളെ ആവശ്യമുണ്ട്. എം.എസ്‌സി. ബയോകെമിസ്ട്രി/ബയോടെക്‌നോളജിയിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 28 വയസ്സ്. 11-നകം അപേക്ഷിക്കണം.മോളിക്യുലാർ ബയോളജിയിലുള്ള രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 0490 2399249. വെബ്‌സൈറ്റ്: www.mcc.kerala.gov.in