തിരുവനന്തപുരം ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാഡമിയിലും കല്യാശേരി, കാഞ്ഞങ്ങാട്, കോഴിക്കോട്, പാലക്കാട്, പൊന്നാനി, മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, ആളൂര്‍ എന്നിവിടങ്ങളിലുള്ള അക്കാഡമിയുടെ ഉപകേന്ദ്രങ്ങളിലും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ഒരു മാസം ദൈര്‍ഘ്യമുള്ള വെക്കേഷന്‍ ക്ലാസുകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും.  അപേക്ഷ ഫോം കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങിയും താഴെപറയുന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.  അപേക്ഷ മാര്‍ച്ച് 31 ന് മുന്‍പ് അതത് കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ക്ക്: www.ccek.org
 
കെ മാറ്റ് കേരള 2018: അപേക്ഷ സ്വീകരിച്ചു തുടങ്ങി
എം.ബി.എ 2018-19 അക്കാഡമിക് വര്‍ഷത്തെ പ്രവേശനത്തിന് നടത്തുന്ന കെ. മാറ്റ് കേരള 2018 ന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ പ്രവേശന പരീക്ഷ ജൂണ്‍ 24 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ എന്നീ കേന്ദ്രങ്ങളിലും നടത്തും. കേരളത്തിനു പുറത്തെ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 100 അപേക്ഷാര്‍ത്ഥികള്‍ ഇല്ലാത്തപക്ഷം അപേക്ഷകരെ തൊട്ടടുത്ത കേന്ദ്രത്തിലേക്ക് മാറ്റും.  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ മാര്‍ച്ച് ഒമ്പത് വൈകിട്ട് അഞ്ച് മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.  വിശദ വിവരങ്ങള്‍ക്ക്: kmatkerala.in. ഓണ്‍ലൈന്‍ അപേക്ഷ സര്‍പ്പിക്കേണ്ട അവസാന തീയതി : ജൂണ്‍ ഏഴ് വൈകിട്ട് അഞ്ച് മണി. അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്.സി / എസ്.ടി വിഭാഗത്തിന് 750 രൂപയും ആണ്.  അപേക്ഷാ ഫീസ്  തിരികെ ലഭിക്കില്ല. കെ.മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് (ജനറല്‍ വിഭാഗത്തിന് 15 ശതമാനം , എസ്.ഇ.ബി.സി വിഭാഗത്തിന് 10 ശതമാനം, എസ്.സി / എസ്.ടി വിഭാഗത്തിന് 7.5 ശതമാനം) എന്നീ പ്രവേശന പരീക്ഷകളില്‍ ഏതെങ്കിലും ഒന്നില്‍ അര്‍ഹത നേടിയവര്‍ക്ക് മാത്രമേ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും അതിനു കീഴിലുള്ള എം.ബി.എ കോളേജുകളിലും പ്രവേശനം ലഭിക്കുകയുള്ളൂ.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8547255133 എന്ന നമ്പറില്‍ ബന്ധപ്പെടണം.
 
മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് സൗജന്യ പരിശീലനം
കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ഫോണ്‍ സര്‍വീസിങ്  സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  ഏപ്രില്‍ ആദ്യവാരം  ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന  പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും.  സംരംഭകത്വ കഴിവുകള്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍പ്രൈസ് മാനേജ്‌മെന്റ്, ബാങ്ക് വായ്പാ മാര്‍ഗനിര്‍ദേശങ്ങള്‍, തുടങ്ങിയ വിഷയങ്ങളും  പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി  ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍   പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ മാര്‍ച്ച്  20  നു മുമ്പ് അപേക്ഷിക്കണം.  മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും  മുന്‍ഗണന ലഭിക്കും. ഇന്റര്‍വ്യൂ മാര്‍ച്ച്   27 ന്.  പരിശീലനം  ഏപ്രില്‍  രണ്ടിന് ആരംഭിക്കും. ഓണ്‍ ലൈനായി www.rudset.comലും അപേക്ഷിക്കാം. ഫോണ്‍: 0460 2226573 / 8129620530 / 9961336326 / 8301995433