പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ബിരുദാനനന്തര ബിരുദ പരീക്ഷ പാസായവര്‍ക്ക് യു.ജി.സി / എന്‍.ഇ.ടി / ജെ.ആര്‍.എഫ് / ഗേറ്റ് / മാറ്റ് പരീക്ഷകളില്‍ പരിശീലനം നേടുന്നതിന് ധനസഹായത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. യു.ജി.സി / എന്‍.ഇ.ടി / ജെ.ആര്‍.എഫ് / ഗേറ്റ് / മാറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രശസ്തിയും, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവും മുന്‍വര്‍ഷങ്ങളില്‍ മികച്ച റിസല്‍ട്ട് സൃഷ്ടിക്കുകയും ചെയ്ത സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.  www.eepbcdd..kerala.gov.in മുഖേന അപേക്ഷ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം.  ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.  സര്‍ക്കാര്‍   എയ്ഡഡ് ഉടമസ്ഥതയിലുള്ള സ്വയംഭരണ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.  കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in ലും പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ നിന്നും ടെലിഫോണിലൂടെയോ നേരിട്ടോ ലഭിക്കും.  വിശദ വിവരങ്ങള്‍ക്ക് 0471-2727379 (തിരുവനന്തപുരം), 0484-2429130 (എറണാകുളം), 0495-2377786 (കോഴിക്കോട്).  ഇ-മെയില്‍  obcdirectorate@gmail.com
 
അപേക്ഷ ക്ഷണിച്ചു
റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, അഡ്വാന്‍സ്ഡ് ട്രെയ്‌നിംഗ് ഇന്‍ ഡയഗ്നോസ്റ്റിക് ഇമേജിംഗ് എന്ന അപ്രന്റീസ് ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വൈകിട്ട് നാലു മണിവരെ അപേക്ഷ സ്വീകരിക്കും.  വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.rcctvm.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.