കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവനത്തിന്റെ കീഴില്‍ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജ്‌, ആരംഭിക്കു ഇലക്ട്രിഷ്യന്‍ ഡൊമസ്റ്റിക്ക്‌ സൗജന്യകോഴ്‌സിലേയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു. 14 വയസ്സ്‌ തികഞ്ഞ എട്ടാം ക്‌ളാസ്‌ ക്ലാസ്സ്‌ പാസ്സായവര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷര്‍ ബിപിഎല്‍ കാര്‍ഡുള്ളവരോ കുടുംബശ്രീ അംഗമോ ആശ്രിതരോ ആയിരിക്കണം. അല്ലാത്തവര്‍ വില്ലേജ്‌ഓഫീസര്‍ നല്‍കുന്ന 50000 വരെയുള്ള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്‌ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷകര്‍ കൊച്ചി കോര്‍പറേഷന്‍, ആലുവ, അങ്കമാലി തൃപ്പൂണിത്തുറ, കളമശ്ശേരി, ഏലൂര്‍, മരട്‌, തൃക്കാക്കര എന്നീ മുനിസിപ്പാലിറ്റികളിലെ സ്ഥിരതാമസക്കാരായിരിക്കണം. മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജിന്റെ അനുബന്ധസ്ഥാപനമായ ഇടപ്പള്ളി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കു ഐഎച്ച്‌ആര്‍ഡി റീജിയണല്‍ സെന്റിലായിരിക്കും കോഴ്‌സുകള്‍ നടക്കുക. താല്‌പര്യമുള്ളവര്‍ ജനുവരി 5-നു മുമ്പ്‌ ഇടപ്പള്ളി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ഐഎച്ച്‌ആര്‍ഡി റീജിയണല്‍ സെന്റര്‍ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0484 2337838
 
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു
 
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2017-18 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്‌ എട്ടാം ക്ലാസു മുതല്‍ ഉളള വിദ്യാര്‍ഥികളില്‍ നിന്ന്‌ അപേക്ഷ സമര്‍പ്പിക്കുന്നതിന്‌ ജനുവരി 15 വരെ സമയം ദീര്‍ഘിപ്പിച്ചു. പതിനൊന്നാം ക്ലാസു മുതലുളള കോഴ്‌സുകള്‍ക്ക്‌ യോഗ്യതാ പരീക്ഷയ്‌ക്ക്‌ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്‌ നേടിയിട്ടുളളവര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. www.kmtwwfb.org പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 15 വരെ എറണാകുളം എസ്‌.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ 0484-2401632.