കൈകള്‍ക്ക് സ്വാധീനമില്ലാത്തതും മസ്തിഷ്‌ക സംബന്ധമായ വൈകല്യമുള്ളവര്‍ക്കും കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷകള്‍ക്ക് സ്‌ക്രൈബിന്റെ സേവനവും ഓരോ മണിക്കൂറിനും 20 മിനിറ്റ് അധിക സമയവും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.  40 ശതമാനമോ അധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.  ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് പരീക്ഷാര്‍ത്ഥികളുടെ അപേക്ഷയുടെയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ സ്‌ക്രൈബായി നിയോഗിക്കാം.
 
മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി പ്രവേശനത്തിന് അപേക്ഷിക്കാം
സ്വാശ്രയ കോളേജായ കോഴിക്കോട് എ.ഡബ്യൂ.എച്ച് കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സ്റ്റഡീസ് (കെ.യു.എച്ച്.എസ്) അംഗീകരിച്ച മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി (എം.പി.ടി) കോഴ്‌സ് 2017-18 പ്രവേശനത്തിന് ഓണ്‍ലൈനായി ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.  പ്രോസ്‌പെക്ടസ് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് അംഗീകരിച്ച ബി.പി.ടി കോഴസ് അല്ലെങ്കില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് അംഗീകരിച്ച ബി.പി.റ്റി/ബി.എസ്.സി (ഫിസിയോതെറാപ്പി) കോഴ്‌സ് മറ്റ് സര്‍വകലാശാലകളില്‍ നിന്നും പാസായ കേരളീയര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടിക ജാതി / പട്ടിക വര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ്.  ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ 2018 ജനുവരി മൂന്നുവരെ ഫീസ് അടയ്ക്കാം.  ജനുവരി നാലുവരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.  അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജനുവരി അഞ്ചിന് അഞ്ച് മണിക്കകം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, എക്‌സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560362, 63, 64, 65.